Advertisment

സൂപ്പര്‍ കോംബോ ഓഫറുമായി സിറ്റി ഫ്ലവര്‍.

author-image
admin
Updated On
New Update

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റിഫ്‌ളവര്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. സൂപ്പര്‍ കോംബോ എന്ന പേരില്‍ പ്രഖ്യാപിച്ച ഓഫര്‍ പ്രകാരം വ്യത്യസ്ഥ ഉത്പ്പന്നങ്ങള്‍ ഏറ്റവും മികച്ച വിലക്ക് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും. ഇസ്തിരിപ്പെട്ടിക്കൊപ്പം കെറ്റില്‍, സ്‌കൂള്‍ ബാഗിനൊപ്പം ലഞ്ച് ബോക്‌സ് തുടങ്ങി ആകര്‍ഷകമായ കോംബോ ഓഫറാണ് ലഭ്യമാക്കിയിട്ടുളളത്.

Advertisment

publive-image

ആരേഗ്യ പരിചരണ ഉല്‍പ്പന്നങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, അടുക്കള സാമഗ്രികള്‍, ഗൃഹോപകരണങ്ങള്‍, ഫുട്‌വെയര്‍, തുടങ്ങിയ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ആകര്‍ഷകമായ ഓഫര്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ തെരഞ്ഞെടുത്ത റെഡിമെയ്ഡ് ഉല്‍പ്പന്നങ്ങള്‍ക്ക് അതേ ശ്രേണിയിലുളള മറ്റൊരെണ്ണം പര്‍ചേസ് ചെയ്യുന്നവര്‍ക്ക് 35 ശതമാനം വരെ വിലയില്‍ കിഴിവും ലഭിക്കും.

ഈ മാസം 30ന് ആരംഭിക്കുന്ന ഓഫര്‍ രണ്ടു ഘട്ടങ്ങളിലാണ് നടക്കുന്നത്. ഒന്നാം ഘട്ടം 12 വരെയും രണ്ടാം ഘട്ടം 14 മുതല്‍ 26 വരെയും നടക്കും. സൗദിയിലെയും ബഹ്‌റൈനിലെയും സിറ്റി ഫഌര്‍ സ്‌റ്റോറുകളില്‍ ഓഫര്‍ ലഭ്യമാണ്. അവശ്യ സാധനങ്ങളാണ് സൂപ്പര്‍ കൊംബോ ഓഫറിന്റെ പ്രത്യേകത. മാത്രമല്ല ഏറ്റവും മികച്ച വിലക്ക് ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കുമെന്നും സിറ്റി ഫഌര്‍ മാനേജ്‌മെന്റ് അറിയിച്ചു.

Advertisment