Advertisment

കുവൈറ്റില്‍ പ്രവാസികള്‍ക്കുള്ള സിവില്‍ ഐഡി കാര്‍ഡ് റദ്ദാക്കുമോ? പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളുടെ സത്യാവസ്ഥ എന്ത് ? കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഇന്‍ഫര്‍മേഷന്‍ പറയുന്നത് ഇങ്ങനെ

New Update

publive-image

കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്കുള്ള സിവില്‍ ഐഡി കാര്‍ഡ് റദ്ദാക്കുമെന്നും വിതരണം പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഇന്‍ഫര്‍മേഷന്‍.

ആഭ്യന്തര വിവര സംവിധാനവുമായി ബന്ധപ്പെട്ടുള്ള 1982ലെ നിയമം 32 (ആര്‍ട്ടിക്കിള്‍ 14) പ്രകാരം എല്ലാവര്‍ക്കും സിവില്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് അതോറിറ്റി കഴിഞ്ഞദിവസം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

Advertisment