Advertisment

കുവൈറ്റില്‍ കര്‍ഫ്യൂ ലംഘിച്ച യുവതികളുടെ ഡ്രൈവിംഗ് ലൈസന്‍സും സിവില്‍ ഐഡി കാര്‍ഡുകളും പിടിച്ചെടുത്തു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കര്‍ഫ്യൂ ലംഘിച്ച് നിരത്തിലിറങ്ങിയ കുവൈറ്റ് സ്വദേശിനികളുടെ ഡ്രൈവിംഗ് ലൈസന്‍സും സിവില്‍ ഐഡി കാര്‍ഡുകളും പിടിച്ചെടുത്തു. ഫര്‍വാനയയിലാണ് സംഭവം നടന്നത്.

എന്തിനാണ് റോഡിലിറങ്ങിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദിച്ചിട്ടും യുവതികള്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. ഇവരുടെ രക്ഷിതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി വിശദീകരണം നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

ഇത്തരത്തില്‍ നിരവധി പേര്‍ കര്‍ഫ്യൂ ലംഘിച്ച് ഈദുല്‍ ഫിത്തര്‍ ആശംസ അറിയിക്കാന്‍ ബന്ധുവീടുകളില്‍ പോയതായി അധികൃതര്‍ പറഞ്ഞു. 27 സിവില്‍ ഐഡി കാര്‍ഡുകളാണ് പൊലീസ് പിടിച്ചെടുത്തത്.

പലരുടെയും കൂടെ കുട്ടികളുണ്ടായിരുന്നതിനാല്‍ കടുത്ത ശിക്ഷ നല്‍കേണ്ടെന്നാണ് അധികൃതരുടെ തീരുമാനം. എന്നാല്‍ ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ യാതൊരു പരിഗണനയും നല്‍കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Advertisment