Advertisment

പുതിയ പാര്‍ട്ടി രൂപീകരിക്കേണ്ട ശ്രമത്തില്‍ അല്ല, ജെഡിഎസ് വിടാന്‍ സാധിക്കില്ല; സികെ നാണു എംഎല്‍എ

New Update

തിരുവനന്തപുരം: പുതിയ പാര്‍ട്ടി രൂപീകരിക്കേണ്ട ശ്രമത്തില്‍ അല്ലെന്ന് സികെ നാണു എംഎല്‍എ.തന്നോടൊപ്പം നിന്നവരെ ജനതാദളില്‍ നിന്ന് ഒഴിവാക്കിയെന്നും അവര്‍ക്കെതിരെയുള്ള നടപടികള്‍ പിന്‍വലിച്ച് തിരിച്ച് കൊണ്ടു വരണമെന്നും സി.കെ നാണു ആവശ്യപ്പെട്ടു.

Advertisment

publive-image

വിമതവിഭാഗ രൂപീകരണ നീക്കം,നിലനില്‍പിന് വേണ്ടി ചെയ്യുന്നതാണ്. അവരേയും പാര്‍ട്ടിയേയും തള്ളാനാവില്ലെന്നും സികെ നാണു എംഎല്‍എ പറഞ്ഞു. അതേസമയം, തങ്ങളാണ് യഥാര്‍ത്ഥ ജനതാദള്‍ എസ് എന്ന് വ്യക്തമാക്കി വിമത വിഭാഗം നേതാക്കള്‍ ഇന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്ത് നല്‍കും.

പാര്‍ട്ടിയെയും തന്നെ അധ്യക്ഷനായി നിലനിര്‍ത്തിയ വിമത വിഭാഗം നേതാക്കളെയും തള്ളാതെയായിരുന്നു മുന്‍ അധ്യക്ഷന്‍ സി.കെ നാണു എംഎല്‍എയുടെ പ്രതികരണം. പുതിയ പാര്‍ട്ടി രൂപീകരിക്കേണ്ട ശ്രമത്തില്‍ അല്ല. ജെഡിഎസ് വിടാന്‍ സാധിക്കില്ല. തന്നോടൊപ്പം നിന്നവരെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കി.

നടപടികള്‍ പിന്‍വലിച്ച് സഹപ്രവര്‍ത്തകരെ മുഖ്യധാരയിലേക്ക് കൊണ്ട് വരണം. പുതിയ പാര്‍ട്ടിയിലേക്ക് നയിക്കുന്ന സാഹചര്യം ഒഴിവാക്കണം. തനിക്ക് അധികാരം തിരിച്ച് വേണ്ട. ചെറിയ പാര്‍ട്ടിയെ കൂടുതല്‍ ചെറുതാക്കാന്‍ ശ്രമിക്കരുതെന്ന് പറഞ്ഞ മുന്‍ അധ്യക്ഷന്‍ വിമത വിഭാഗം നീക്കം നിലനില്‍പ്പിന് വേണ്ടിയെന്നും വ്യക്തമാക്കി.

ck nanu
Advertisment