Advertisment

സിപിഎം-കോണ്‍ഗ്രസ് മുന്നണികള്‍ക്ക് പുറകെ നടന്ന് സമുദായ സംഘടനാ നേതാക്കള്‍ നിലയും വിലയും കളയരുത്...സര്‍വ്വ നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിന്തുണ നല്‍കുന്നത് ആത്മഹത്യാപരമെന്ന് സി കെ പത്മനാഭന്‍

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

കോന്നി: സര്‍വ്വനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുന്ന സമുദായ നേതാക്കളുടെ നിലപാട് ആത്മഹത്യാപരമെന്ന് ബിജെപി നേതാവ് സി കെ പത്മനാഭന്‍ അഭിപ്രായപ്പെട്ടു.

Advertisment

publive-image

എന്‍ഡിഎ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളുടെ സര്‍വ്വനാശം ആണ് വരുത്തിവെച്ചത്.

ഇടതു വലതു മുന്നണികള്‍ക്ക് പിന്തുണ നല്‍കുന്ന സമുദായ നേതാക്കളുടെ ഇത്തരം നിലപാട് ആത്മഹത്യാപരമാണ്. ഈ തിരിച്ചറിവ് സമുദായ നേതാക്കള്‍ക്ക് ഉണ്ടാവണം.

സിപിഎം-കോണ്‍ഗ്രസ് മുന്നണികള്‍ക്ക് പുറകെ നടന്ന് നിലയും വിലയും കളയാതെ ഇനിയെങ്കിലും സമുദായ സംഘടനാ നേതാക്കള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കി പ്രവര്‍ത്തിക്കണം. ഈ രണ്ടു രാഷ്ട്രീയപാര്‍ട്ടികളുടേയും പ്രസക്തി നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisment