Advertisment

സികെ പത്മനാഭന്‍ നിരാഹാര സമരം ഏറ്റെടുത്തു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന് പകരം സി കെ പദ്മനാഭന്‍ നിരാഹാര സമരം ഏറ്റെടുത്തു.

Advertisment

publive-image

സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരസമരം കിടന്നിരുന്ന രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് സമരം പദ്മനാഭന്‍ ഏറ്റെടുത്തത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റിയത്. എട്ട് ദിവസമായി രാധാകൃഷ്ണന്‍ നിരാഹര സമരത്തിലാണ്.

കെ സുരേന്ദ്രനെതിരായ കേസുകള്‍ പിന്‍വലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു നിരാഹാര സമരം.

ck padmanabhan hunger strike sabarimala bjp
Advertisment