Advertisment

'ക്ലീൻ ഉഴവൂർ' എന്ന പേരിൽ ഉഴവൂർ പഞ്ചായത്തിൽ ശുചീകരണയജ്ഞം സംഘടിപ്പിച്ചു

New Update

publive-image

Advertisment

ഉഴവൂര്‍: മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ക്ലീൻ ഉഴവൂർ എന്ന പേരിൽ ഉഴവൂർ പഞ്ചായത്തിൽ ശനിയാഴ്ച മോനിപ്പള്ളി ടൗണിലും, ഞായറാഴ്ച ഉഴവൂർ ടൗണിലും ശുചീകരണയജ്ഞം ഘടിപ്പിക്കപ്പെട്ടു. രണ്ടു സ്ഥലങ്ങളിലുമായി 100 ഓളം പേര്‍ ഈ ശുചീകരണയജ്ഞത്തിൽ പങ്കെടുത്തു.

publive-image

ജനകീയ പങ്കാളിത്തത്തോടെ ശുചീകരണയ‍ജ്ഞം നടത്തുക വഴി ജനങ്ങളിൽ ശുചീകരണ അവബോധം സൃഷ്ടിക്കുക, മഴക്കാല രോഗങ്ങൾക്കെതിരെ മുൻകരുതൽ നടപടി സ്വീകരിക്കാൻ പ്രാപ്തരാക്കുക തുടങ്ങിയവയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അഭിപ്രായപ്പെട്ടു.

publive-image

വാർഡ് മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മസേന, മോനിപ്പള്ളി ഉഴവൂർ കെ സി വൈ എൽ പ്രവർത്തകർ, വിവിധ രാഷ്ട്രീയ യുവജനസംഘടനയിലെ യുവജനങ്ങൾ, ഉഴവൂർ കോളേജ് ലെഎന്‍എസ്എസ്, എന്‍സിസി പ്രവർത്തകർ, വിവിധ ക്ലബ്ബുകളിലെ സന്നദ്ധ പ്രവർത്തകർ, വ്യാപാരി വ്യവസായി പ്രവർത്തകർ നാട്ടുകാർ തുടങ്ങി പങ്കെടുത്ത എല്ലാവർക്കും, ഈ പരിപാടിയുടെ മുഖ്യ സ്പോൺസർ മാരായ ജോജി പാണ്ടിയമാക്കിൽ, ജോണി തെരുവത്തു തുടങ്ങിയവർക്കും കൺവീനർ മാരായ ന്യൂജന്റ് ജോസഫ്, തങ്കച്ചൻ കെ എം, വൈസ് പ്രസിഡന്റ്‌ റിനി വിൽ‌സൺ മെമ്പർ മാരായ ജസീന്ത പൈലി, സുരേഷ് വി ടി, അഞ്ചു പി ബെന്നി, സിറിയക് കല്ലടയിൽ, ഏലിയാമ്മ കുരുവിള, ബിനു ജോസ് തൊട്ടിയിൽ, മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ തുടങ്ങിയവർ നന്ദി അറിയിച്ചു.

സ്‌നേഹവിരുന്നോടെ ശുചീകരണയന്ജം അവസാനിച്ചു. തുടർന്ന് വരും ആഴ്ചകളിൽ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ വാർഡ് തല ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.

uzhavoor news
Advertisment