Advertisment

കാടുപിടിച്ചും മാലിന്യങ്ങൾ തള്ളിയും വൃത്തിഹീനമായി കിടന്ന സ്ഥലം മനോഹരമാക്കാൻ മർച്ചന്റ്‌സ് അസോസിയേഷനും വ്യാപാരികളും രംഗത്ത്

New Update

publive-image

Advertisment

തൊടുപുഴ: മുതലക്കോടം എസ്എച്ച് ഗേൾസ് ഹൈസ്കൂളിന് സമീപമാണ് എല്ലാവരുടെയും കൂട്ടായ്മയിൽ പരിസരം മനോഹരമാക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ നിന്നും പന്ത്രണ്ടു ലോഡോളം മാലിന്യങ്ങളാണ് നീക്കം ചെയ്തത്. കൂടാതെ വൈദ്യുതി ബോർഡ് അധികൃതർ കാണാതെ കിടന്നിരുന്ന നൂറോളം പോസ്റ്റുകളും ഇതുവഴി കണ്ടെത്താനായി.

ഇവയിൽ ഭൂരിഭാഗവും ഇവിടെ നിന്നും നീക്കി. ഈ ഭാഗം കാടുകയറി കിടന്നതിനാൽ ഇവിടെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവായിരുന്നു. ഇതേ തുടർന്നാണ് സമീപത്തെ വ്യാപാരികൾ മുന്നിട്ടിറങ്ങി ഇങ്ങനെയൊരു നീക്കം നടത്തിയത്.

ബന്ധപ്പെട്ട അധികൃതരുടെ അനുവാദം ലഭ്യമാക്കുമെന്ന് സ്ഥലം സന്നർശിച്ച ലീഗൽ സർവിസ് അതോറിട്ടി ചെയർമാൻ സബ് ജഡ്ജി എം ദിനേശ്പിള്ള പറഞ്ഞു. ഈ ഭാഗത്തു പൂച്ചെടികളും മറ്റും നട്ടു മനോഹരമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വ്യാപാരികൾ പറഞ്ഞു.

മുതലക്കോടം മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജൊവാൻ കൊണ്ടൂർ, സെക്രട്ടറി റോബി, വ്യാപാരികളായ ടോം ജെ കല്ലറക്കൽ, ജോസ് വടക്കേൽ, മുതലക്കോടം സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ജോണി നെടുങ്കല്ലേൽ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ആൻസീന തുടങ്ങിയവർ സന്നിഹിതാരയിരുന്നു.

thodupuzha news
Advertisment