Advertisment

കുവൈറ്റില്‍ ക്ലിനിംഗ് ജോലികള്‍ക്കായി നിരവധി പ്രവാസി വനിതകളെ വിദേശ രാജ്യങ്ങളില്‍ നിന്നും റിക്രൂട്ട് ചെയ്തതായി റിപ്പോര്‍ട്ട്‌

New Update

കുവൈറ്റ് : കുവൈറ്റില്‍ തൊഴില്‍ നിയമം ലംഘിച്ച് ക്ലിനിംഗ് ജോലികള്‍ക്കായി നിരവധി പ്രവാസി വനിതകളെ വിദേശ രാജ്യങ്ങളില്‍ നിന്നും റിക്രൂട്ട് ചെയ്തതായി റിപ്പോര്‍ട്ട് .

Advertisment

publive-image

പ്രോസസിംഗ് ഫീസായി ആളൊന്നിന് 300 കെഡി വീതം നല്‍കി സ്വന്തം നാട്ടിലെ പ്രദേശിക ഏജന്‍സികളുമായി ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് ഇവര്‍ കുവൈറ്റിലേക്ക് എത്തിയിരിക്കുന്നതെന്ന് അല്‍ ഖബാസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

600 കെഡി ചിലവഴിച്ച് സുഹൃത്തിനൊപ്പമാണ് ഫാത്തിമ എന്ന ഇന്ത്യന്‍ യുവതി കുവൈറ്റിലെത്തുന്നത്. കരാര്‍ പ്രകാരം ഇവര്‍ക്ക് മാസം 120 കെഡിയാണ് ശമ്പളം ലഭിക്കേണ്ടത്.

എന്നാല്‍ വീട്ട് വാടക ഇനത്തില്‍ 50 കെഡി കുറച്ച് വെറും 70 കെഡിയാണ് ഇവര്‍ക്ക് ശമ്പളമായി ലഭിക്കുന്നത്. കുവൈറ്റിലെ തൊഴില്‍ നിയമം ലംഘിച്ചാണ് ഇത്തരത്തില്‍ പ്രവാസി വനിതകളെ ക്ലിനിംഗ് ജോലികള്‍ക്കായി കുവൈറ്റിലേക്ക് എത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

kuwait kuwait latest
Advertisment