Advertisment

അധ്യാപികയ്ക്ക് സ്ഥിര നിയമനം വാഗ്‌ദാനം ചെയ്ത് കൈക്കൂലി വാങ്ങിയ ക്ലാർക്കിനെ സസ്പെന്റ് ചെയ്തു

New Update

publive-image

തിരുവനന്തപുരം: അധ്യാപികയ്ക്ക് സ്ഥിര നിയമനം വാഗ്‌ദാനം ചെയ്ത് കൈക്കൂലി വാങ്ങിയ ക്ലാർക്കിനെ സസ്പെന്റ് ചെയ്തു. തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ക്ലർക്ക് എച്ച് ജി അർജുനനെയാണ് സസ്പെന്റ് ചെയ്തത്. അധ്യാപികക്ക് സ്ഥിരം നിയമന ഉത്തരവ് നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് നടപടി. സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് അധ്യാപിക നേരിട്ട് പരാതി നൽകുകയായിരുന്നു.

Advertisment