Advertisment

രജത ജൂബിലി വര്‍ഷത്തില്‍ ഓണ്‍ലൈന്‍ 'ക്ലിക്ക് ടു ബൈ' ഹോം എക്‌സ്‌പോയുമായി ശോഭ

New Update

കൊച്ചി: ഭവനങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങുന്നതിന് 'ക്ലിക്ക് ടു ബൈ' ഹോം എക്‌സ്‌പോയുമായി രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് കമ്പനികളില്‍ പ്രമുഖരായ ശോഭ ലിമിറ്റഡ്. കമ്പനിയുടെ രജത ജൂബിലിയുടെ ഭാഗമായാണ് 'ക്ലിക്ക് ടു ബൈ' ഹോം എക്‌സ്‌പോ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

Advertisment

publive-image

രാജ്യത്തെ ഒന്‍പത് നഗരങ്ങളിലെ 25 ലേറെ പദ്ധതികളാണ് എക്‌സ്‌പോയില്‍ ഉള്ളത്. ഇതിന് പുറമേ കമ്പനിയുടെ വിവിധ മൂല്യവര്‍ധിത ഉല്‍പന്നങ്ങളും പ്രക്രിയകളും പ്രദര്‍ശനത്തിലുണ്ട്.

വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി ഡിസംബര്‍ 14 മുതല്‍ 16 വരെ ശോഭയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, റിയല്‍ എസ്‌റ്റേറ്റ് വ്യവസായ രംഗത്തെ അതിഥികള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പ്രത്യേക ഓണ്‍ലൈന്‍ സംവാദവും സംഘടിപ്പിച്ചിട്ടുണ്ട്. www.sobha.com/click2buy എന്ന വെബ്‌സൈറ്റില്‍ കഴിഞ്ഞ മാസം 23 മുതല്‍ തന്നെ ബുക്കിങ്ങ് ആരംഭിച്ചിരുന്നു.

ക്ലിക്ക് ടു ബൈ ശോഭയുടെ ആദ്യ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണെന്നും ഇതിലൂടെ കമ്പനിയുടെ രാജ്യത്തെമ്പാടുമുള്ള ഏതാനും മികച്ച പ്രോജക്ടുകളാണ് പ്രദര്‍ശിപ്പിക്കുന്നതെന്നും ശോഭ ലിമിറ്റഡ് ചെയര്‍മാന്‍ രവി മേനോന്‍ പറഞ്ഞു. വീട് വാങ്ങുന്നവര്‍ക്ക് അവര്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള വീടുകള്‍ മികച്ച നിരക്കില്‍ നല്‍കാന്‍ ശോഭയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ശോഭ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും വൈസ് ചെയര്‍മാനുമായ ജെ.സി. ശര്‍മ പറഞ്ഞു.

ശോഭയ്ക്കും ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്കും ഇടയിലെ പാലമാണ് ക്ലിക്ക് ടു ബൈ ഹോം എക്‌സ്‌പോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എക്‌സ്‌പോയിലൂടെ വീട് വാങ്ങുന്നവര്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട ബ്രാന്‍ഡുകളില്‍ 50,000 രൂപ വരെയുള്ള ഗിഫ്റ്റ് വൗച്ചറുകള്‍ സമ്മാനമായി ലഭിക്കും. ഇതിന് പുറമേ വീട് വാങ്ങുന്നതിന് ബാങ്കുകളില്‍ നിന്നും മികച്ച ഓഫറുകളും ലഭ്യമാക്കുന്നതായിരിക്കും.

Advertisment