Advertisment

കാർഷിക മേഖലയെയും ജനവാസ മേഖലയേയും ബാധിക്കാതെ പ്രവർത്തനങ്ങൾ നടപ്പാക്കും: മുഖ്യമന്ത്രി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ജില്ലയിലെ കാർഷിക മേഖലയെയും ജനവാസ മേഖലയേയും ബാധിക്കാത്ത തരത്തിലുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പര്യടനത്തിന്റെ ഭാഗമായി ജില്ലയിലെ രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക -രാഷ്ട്രീയ മേഖലകളിലെ വിവിധ വ്യക്തികളുമായുള്ള ആശയ സമ്പർക്ക പരിപാടിയിൽ ജില്ലയിലെ ചില വില്ലേജുകൾ ഇക്കോ സെൻസിറ്റീവ് സോണിൽ ഉൾപ്പെട്ടുവെന്ന വിഷയം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജില്ലയിലെ വന്യജീവി/ കാട്ടുപന്നി ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിരോധനടപടികൾ സ്വീകരിക്കും. പച്ചക്കറി ശേഖരണത്തിനായി കോൾഡ് സ്റ്റോറേജ്/ വാഹന സൗകര്യം എന്നിവ ഏർപ്പെടുത്താനുള്ള നടപടി സ്വീകരിക്കും.

ഭാരതപുഴയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് സർക്കാരിനും ജനപ്രതിനിധികളോടൊപ്പം നാട്ടുകാർ കൂടി മികച്ച ഇടപെടൽ നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പാലക്കാട് ജില്ല സിറ്റി ഗ്യാസ് പദ്ധതിയിൽ ഉൾപ്പെടുത്തും. ജില്ലയിലെ പ്രധാന ടൂറിസം മേഖലയായ നെല്ലിയാമ്പതിയിലെ വികസനം സംബന്ധിച്ച് പരിശോധന നടത്തും. ചില പ്രദേശങ്ങളിൽ കുട്ടികൾക്ക് പഠനാവശ്യത്തിനായി വൈദ്യുതി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ എത്താത്തതിൽ ഉടനെ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.

ബയോ വേസ്റ്റുകൾ സംസ്കരിക്കുന്നതിന് സംസ്കരണ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കും. ആയുർവേദ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തുന്നത് കേന്ദ്ര സർക്കാരിന്റെ തീരുമാനമാണ്. ഇവർക്ക് കൃത്യമായ പരിശീലനം നൽകുന്നുണ്ട്. യാതൊരുതരത്തിലും പരീക്ഷണ വസ്തുവായി മനുഷ്യശരീരത്തെ ഉപയോഗിക്കില്ലെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

ജി.എസ്.ടി യുമായി ബന്ധപ്പെട്ട് പരാതികൾ സമർപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുണമെന്ന ആവശ്യം പരിശോധിക്കും. കലാമണ്ഡലം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ പാഠ്യസമ്പ്രദായം വ്യത്യാസപ്പെടുന്ന കാര്യത്തിലും ചർച്ച നടത്തും. കൂടാതെ കോവിഡ്-19 ന്റെ സാഹചര്യത്തിൽ വിവിധ മേഖലകളിലെ കലാകാരന്മാർക്ക് ഉണ്ടായ പ്രതിസന്ധികൾ പരിശോധിച്ച് തീരുമാനമെടുക്കും.

സംവരണ സംവിധാനം എടുത്തു കളയുന്നതിൽ സർക്കാരിന് യോജിപ്പില്ല. വർഷങ്ങൾക്ക് മുമ്പ് തന്നെ സംവരണേതര വിഭാഗത്തിന് നിശ്ചിത ശതമാനം സംവരണം നൽകുന്നതിന് ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ട്. സാമ്പത്തിക സംവരണം ഏർപ്പെടുത്തിയതിലൂടെ മറ്റു സംവരണ വിഭാഗത്തിന് നേരിയ തോതിൽ പോലും നഷ്ടം സംഭവിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Advertisment