Advertisment

സിബിഐ അന്വേഷണം തടയാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന ചെന്നിത്തലയുടെ ആരോപണത്തിനെതിരെ മുഖ്യമന്ത്രി: സിബിഐക്കെതിരായ നിയമ നിര്‍മ്മാണം ഇല്ലെന്ന് മുഖ്യമന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സിബിഐ അന്വേഷണം തടയാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന ചെന്നിത്തലയുടെ ആരോപണത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ അറിവില്‍ സിബിഐക്കെതിരായ നിയമ നിര്‍മ്മാണം ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിബിഐയെ തടയാനുള്ള ചില തീരുമാനം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ തങ്ങളിതുവരെ അങ്ങനെ തീരുമാനം എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട ഫയല്‍ നിയമ വകുപ്പ് സെക്രട്ടറിയുടെ പരിഗണനയിലാണെന്നുമായിരുന്നു ചെന്നിത്തലയുടെ ആരോപണം. ഓര്‍ഡിനന്‍സിനെതിരെ ആദ്യം ഗവര്‍ണറെയും പിന്നീട് കോടതിയെയും സമീപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

മടിയില്‍ കനമുള്ളതുകൊണ്ടാണോ സിബിഐയെ പേടിക്കുന്നത്? ഇതില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണം. എഫ്സിആര്‍എ നിയമപ്രകാരമാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Advertisment