തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി സന്ദേശം. ഫോണിലൂടെയാണ് സന്ദേശം ലഭിച്ചത്. സന്ദേശം ലഭിച്ച ഫോണിൻ്റെ ഉടമയെ കായംകുളത്ത് നിന്നും പൊലീസ് കസ്‌റ്റഡിയിലെടുത്തു.
ഇന്നലെയാണ് മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്. ഫോൺ ഉടമയെ രാത്രിതന്നെ കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം മുൻപ് ഫോൺ നഷ്‌ടപ്പെട്ടിരുന്നുവെന്നാണ് കായംകുളം ചേരാവള്ളി സ്വദേശിയായ ഇയാൾ പൊലീസിന് മൊഴി നൽകിയത്.
ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റ് പരിസരത്തും ക്ലിഫ് ഹൗസിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.