Advertisment

മുഖ്യമന്ത്രിക്കു കിട്ടുന്ന ജനപിന്തുണയില്‍ ആരും അസ്വസ്ഥരാകേണ്ട; പാര്‍ട്ടിയാണ് സുപ്രീം, പി. ജയരാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഒരു കുഴപ്പവുമില്ല, പിന്നാലെ കൂടേണ്ടെന്ന് മുഖ്യമന്ത്രി

New Update

തിരുവനന്തപുരം: മുഖ്യമന്ത്രിക്കു കിട്ടുന്ന ജനപിന്തുണയില്‍ ആരും അസ്വസ്ഥരാകേണ്ടെന്ന് പിണറായി വിജയന്‍. പാര്‍ട്ടിയാണ് സുപ്രീം. പി. ജയരാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഒരു കുഴപ്പവുമില്ലെന്നും പിന്നാലെ കൂടേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Advertisment

publive-image

ആളുകളുടെ സ്നേഹപ്രകടനം എല്‍ഡിഎഫിനോടുള്ള അഭിനിവേശമാണ്. ഇതെല്ലാം കണ്ട് കമ്യൂണിസ്റ്റുകാര്‍ക്ക് ഒന്നും തോന്നാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

തോന്നിയാല്‍ പാര്‍ട്ടി തിരുത്തും. മാധ്യമ സിന്‍ഡിക്കേറ്റെന്നു പറയുന്നില്ല, പക്ഷേ ഇത് വിലയ്ക്കെടുക്കലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

cm pinarayi cm pinarayi speaks
Advertisment