Advertisment

സ്ത്രീധന പീഡനത്തിന്റെ ഫലമായി പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ നിസാരകാര്യമല്ല, ശിക്ഷ ഉറപ്പാക്കും ; ഹെല്‍പ്പ് ലൈന്‍ നമ്പര്‍ നാളെ മുതല്‍

New Update

publive-image

Advertisment

സ്ത്രീധന പീഡനത്തിന്റെ ഫലമായി പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ് മുഖ്യമന്ത്രി.ഈ കാര്യങ്ങള്‍ നിസാരമല്ലെന്നും വിഷയം ഗൗരവമായി കണ്ട് കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും മറ്റും അന്വേഷിക്കുന്നതിന് പത്തനംതിട്ട പൊലീസ് മേധാവി ആര്‍ നിശാന്തിനിയെ സ്റ്റേറ്റ് നോഡല്‍ ഓഫീസറായി നിയോഗിച്ചു. 9497999955 എന്ന നമ്പറില്‍ നാളെ മുതല്‍ പരാതികള്‍ അറിയിക്കാം. വനിതകള്‍ക്കെതിരെ സൈബര്‍ അതിക്രമങ്ങള്‍ക്കെതിരായ പരാതികള്‍ക്കായി അപരാജിത എന്ന ഓണ്‍ലൈന്‍ സംവിധാനം നിലവിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

aparajitha.pol@kerala.govi.in എന്ന വിലാസത്തിലേക്ക് പരാതികള്‍ മെയില്‍ അയക്കാം. ഈ സംവിധാനത്തിലേക്ക് വിളിക്കാനുള്ള നമ്പര്‍ 9497996992. ഈ നമ്പര്‍ നാളെയാണ് നിലവില്‍ വരിക.

പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂമിലും പരാതികള്‍ അറിയിക്കാം. നമ്പര്‍ 9497900999, 9497900286.

cm pinarayi vijayan dowry harassment
Advertisment