Advertisment

സോഷ്യല്‍മീഡിയയിലൂടെ സ്ത്രീകളെ അപമാനിച്ച സംഭവം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി; വിവാദ വീഡിയോ നീക്കാന്‍ യൂട്യൂബ് അധികൃതരോട് ആവശ്യപ്പെട്ടു; ഭാഗ്യലക്ഷ്മിയും വിജയ് പി നായരും പരാതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സോഷ്യല്‍മീഡിയയിലൂടെ സ്ത്രീകളെ അപമാനിച്ച സംഭവം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി. വിവാദ വീഡിയോ നീക്കാന്‍ യൂട്യൂബിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന് കാണിച്ച് ഭാഗ്യലക്ഷ്മിയും വിജയ് പി നായരും പരാതി നല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് തമ്പാനൂര്‍-മ്യൂസിയം പൊലീസ് സ്റ്റേഷനുകളിലായി നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

യൂട്യൂബില്‍ വിഡിയോ പോസ്റ്റ് ചെയ്ത ആള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 364 എ 1, 509 കേരള പൊലീസ് ആക്ട് 120 ഒ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മറ്റൊരാള്‍ക്കെതിരെ ഭാഗ്യലക്ഷ്മി നല്‍കിയിരിക്കുന്ന പരാതിയിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Advertisment