Advertisment

കൊവിഡ് ബാധിതരുടെ ഫോണ്‍രേഖകള്‍ പൊലീസ് പരിശോധിക്കുന്നത് തുടരും; സമ്പര്‍ക്കം കണ്ടെത്താന്‍ ഇത് ഫലപ്രദം; സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി

New Update

publive-image

Advertisment

തിരുവനന്തപുരം: കൊവിഡ് ബാധിക്കുന്നവരുടെ ഫോണ്‍രേഖകള്‍ പൊലീസ് പരിശോധിക്കുന്നത് തുടരുമെന്നും സമ്പര്‍ക്കം കണ്ടെത്താന്‍ ഇത് ഫലപ്രദമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

സമ്പര്‍ക്കം കണ്ടെത്തുന്നതിനായി നിരവധി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കൊവിഡ് ബാധിതരുടെ ഫോണ്‍ വിളികള്‍ സംബന്ധിച്ച ഫോണ്‍ റെക്കോഡ് ശേഖരിക്കാന്‍ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഈ രീതിയിലുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്ക് അനുമതിയുണ്ട്. ഈ വിവരങ്ങള്‍ക്ക് മറ്റൊരാള്‍ക്ക് കൈമാറുകയോ വേറെ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ചെയ്യില്ല. അതിനാല്‍ തന്നെ ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment