Advertisment

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ അധിക്ഷേപത്തെക്കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി; തന്റെ പ്രസ് സെക്രട്ടറിയും മാധ്യമപ്രവര്‍ത്തകനായിരുന്നു; പ്രസ് സെക്രട്ടറിയുടെ പരാമര്‍ശങ്ങള്‍ സംവദിച്ച് തീര്‍ക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി

New Update

publive-image

Advertisment

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ അധിക്ഷേപത്തെക്കുറിച്ച് അറിയില്ലെന്നും അത്തരമൊരു ശീലം തങ്ങള്‍ ശീലിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അനാരോഗ്യകരമായ സംവാദങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. താന്‍ മാധ്യമപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമങ്ങളില്‍ ചിലര്‍ക്ക് നിക്ഷിപ്ത താത്പര്യമുണ്ടെന്നാണ് പറഞ്ഞത്. തന്റെ പ്രസ് സെക്രട്ടറി ആരെയെങ്കിലും അധിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹവും ഒരു മാധ്യമപ്രവര്‍ത്തകനായിരുന്നു. അതുകൊണ്ട് നിങ്ങള്‍ തമ്മില്‍ സംവദിച്ച് തീര്‍ക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

റെഡ് ക്രസന്റുമായി ലൈഫ് മിഷന്‍ യാതൊരു പണമിടപാടും നടത്തിയിട്ടില്ല

റെഡ്ക്രസന്റുമായി ലൈഫ് മിഷന്‍ യാതൊരു പണമിടപാടും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭവനനിര്‍മ്മാണ പദ്ധതിയില്‍ ഏജന്‍സിയെ കണ്ടുപിടിച്ചതും കരാര്‍ നല്‍കിയതും എല്ലാം റെഡ്ക്രസന്റ് നേരിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷം പൊയ് വെടികള്‍ പൊട്ടിക്കുന്നു

പ്രതിപക്ഷനേതാവ് പൊയ് വെടികള്‍ പൊട്ടിക്കുകയാണെന്നും അതിന് പ്രചാരണം കൊടുക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനകള്‍ കാണുമ്പോള്‍ ഇപ്പോഴത്തെ മുഖ്യമന്ത്രിയെ വിട്ട് പഴയ മുഖ്യമന്ത്രിക്കെതിരെക്കൂടി വിമര്‍ശനം ഉന്നയിക്കുന്നുണ്ടോ എന്നാണ് തോന്നുന്ന സംശയം.

പ്രതിപക്ഷ ആരോപണങ്ങള്‍ തുറന്നുകാട്ടാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ അപ്പോള്‍ മുഖ്യമന്ത്രിയും സര്‍ക്കാരും കൊവിഡ് കാലത്ത് രാഷ്ട്രീയം കളിക്കുകയാണെന്ന് വിലപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Advertisment