Advertisment

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സർക്കാരിന്റെ നിലപാട് സുവ്യക്തമാണെന്നും മത്സ്യത്തൊഴിലാളികളെ ഒപ്പംനിർത്തുന്ന നയത്തിൽനിന്ന് ഒരിഞ്ച് വ്യതിചലിക്കില്ലെന്നും മുഖ്യമന്ത്രി

New Update

publive-image

ആലപ്പുഴ: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സർക്കാരിന്റെ നിലപാട് സുവ്യക്തമാണെന്നും മത്സ്യത്തൊഴിലാളികളെ ഒപ്പംനിർത്തുന്ന നയത്തിൽനിന്ന് ഒരിഞ്ച് വ്യതിചലിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ ബീച്ചിലെ മാരിടൈം ട്രെയിനിങ് ഹാൾ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ആരോപണങ്ങളുടെ പുറകെ പോകാനല്ല, വികസന ലക്ഷ്യങ്ങളുമായി മുന്നോട്ടു പോകാനാണു സർക്കാർ ശ്രമിക്കുന്നത്. സമാനതകളില്ലാത്ത വികസനമാണു കേരളത്തിൽ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തുറമുഖങ്ങളെയും മത്സ്യബന്ധന മേഖലയെയും അഭിവൃദ്ധിപ്പെടുത്താൻ മുൻകൈയെടുക്കുന്ന സർക്കാരിനെതിരെ ആരോപണവുമായി വന്നത് വികസനരംഗത്ത് കേരളത്തിന്റെ ചുവടുവയ്പ്പുകളെ എതിർത്തവരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisment