Advertisment

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചത് ഏഴ് വിദേശ രാജ്യങ്ങള്‍ ; യുഎഇയില്‍ മൂന്നു തവണയും അമേരിക്കയില്‍ രണ്ടു തവണയും പോയി ; സന്ദര്‍ശനത്തിലൂടെ കേരളത്തിനുണ്ടായ നേട്ടങ്ങള്‍ എടുത്തു പറഞ്ഞ് സര്‍ക്കാര്‍

New Update

തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചത് ഏഴ് വിദേശ രാജ്യങ്ങള്‍. യുഎഇയില്‍ മൂന്നു തവണയും അമേരിക്കയില്‍ രണ്ടു തവണയും ബഹ്‌റൈന്‍, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, യുകെ എന്നീ രാജ്യങ്ങള്‍ ഓരോ തവണയും സന്ദര്‍ശിച്ചു.

Advertisment

publive-image

സന്ദര്‍ശനത്തിലൂടെ സര്‍ക്കാരിനുണ്ടായ നേട്ടങ്ങള്‍ നിയമസഭയില്‍ ചോദ്യത്തിനു മറുപടിയായി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കാര്‍ഷിക, വ്യവസായ, വിവരസാങ്കേതിക മേഖലകളില്‍ നിക്ഷേപം നടത്താന്‍ വിവിധ രാജ്യങ്ങളിലെ വ്യക്തികള്‍ ഈ വര്‍ഷം കേരളം സന്ദര്‍ശിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു.

വിദേശ സന്ദര്‍ശനത്തിന്റെ നേട്ടങ്ങള്‍

യുഎസ്എ: അഡ്വാന്‍സ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു.

യുഎഇ: സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായി പൊലീസ് നവീകരണ പദ്ധതി ആരംഭിച്ചു. യുഎഇ ഭരണാധികാരി കേരളത്തില്‍ വരുകയും അവിടെ തടവില്‍ കഴിഞ്ഞിരുന്ന തടവുകാരെ മോചിപ്പിക്കുകയും ചെയ്തു.

നെതര്‍ലന്‍ഡ്‌സ്: പുഷ്പകൃഷി വികസനം, സമുദ്ര ജലനിരപ്പിനു താഴെയുള്ള കൃഷി, വെള്ളപൊക്ക നിയന്ത്രണത്തിന്റെ നൂതന മാതൃക നടപ്പിലാക്കല്‍ തുടങ്ങിയവയില്‍ സഹകരണം. ഡച്ച് പുരാവസ്തു രേഖകള്‍ ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കാന്‍ ധാരണാപത്രം ഒപ്പിടാന്‍ തീരുമാനിച്ചു.

സ്വിറ്റ്‌സര്‍ലന്‍ഡ്: ഖര മാലിന്യത്തെപ്പറ്റിയുള്ള പഠനവും സഹകരണവും. വ്യാപാര ബന്ധങ്ങളും നിക്ഷേപവും ആകര്‍ഷിക്കാന്‍ ധാരണ. ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യപ്രസംഗം നടത്തിയത് മുഖ്യമന്ത്രി.

ഫ്രാന്‍സ്: പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞരായ തോമസ് പിക്കറ്റി, ലൂക്കോസ് ചാന്‍സ്ലര്‍ എന്നിവരുമായി കൂടികാഴ്ച നടത്തി. സാമ്പത്തിക നിര്‍ദേശങ്ങള്‍ നല്‍കാന്‍ കേരളം സന്ദര്‍ശിക്കാന്‍ ഇരുവരും സന്നദ്ധത പ്രകടിപ്പിച്ചു.

യുകെ: സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സന്ദര്‍ശിച്ചു കിഫ്ബി മസാല ബോണ്ടിന്റെ ലോഞ്ചിങ് ചടങ്ങില്‍ പങ്കെടുത്തു. ലണ്ടനില്‍ നിക്ഷേപകരുടെ യോഗത്തില്‍ പങ്കെടുത്തു. പ്രവാസി ചിട്ടി ഉദ്ഘാടനം ചെയ്തു.

Advertisment