Advertisment

പല സ്ഥലത്തും മണിക്കൂറുകളോളം തുടര്‍ച്ചയായി പൊലീസുകാര്‍ക്ക് ജോലി ചെയ്യേണ്ടി വരുന്നു; പൊലീസുകാരെ ദിവസം കുറഞ്ഞത് രണ്ട് ഷിഫ്റ്റുകളിലായി ഡ്യൂട്ടിക്ക് നിയോഗിക്കുന്നതാകും ഉചിതമെന്ന് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: പല സ്ഥലത്തും മണിക്കൂറുകളോളം പൊലീസുകാര്‍ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരുന്നതായി മുഖ്യമന്ത്രി. ദൂര സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് യഥാസമയം ജോലിക്കെത്താന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisment

publive-image

ഈ സാഹചര്യത്തില്‍ പൊലീസുകാരെ ദിവസം കുറഞ്ഞത് രണ്ട് ഷിഫ്റ്റുകളിലായി ഡ്യൂട്ടിക്ക് നിയോഗിക്കുന്നതായും ഉചിതമെന്ന് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. സ്പെഷ്യൽ യൂണിറ്റിൽനിന്ന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരെ അവരുടെ താമസസ്ഥലത്തിന് അടുത്തുള്ള പ്രദേശത്ത് നിയോഗിക്കണമെന്ന് നിർദ്ദേശിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊലീസുകാർക്ക് കുടിവെള്ളവും ഭക്ഷണവും ഉൾപ്പെടെയുള്ളവ ലഭ്യമാക്കാനും പൊലീസുകാരുടെ ക്ഷേമം സംബന്ധിച്ച റിപ്പോർട്ട് ദിവസേന ഡിജിപിക്ക്‌ നൽകാൻ നിർദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

police cm pinarayi cm kerala
Advertisment