Advertisment

3 കോടി രൂപയുടെ ഭൂമിയും 1 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടറും കുടുംബവും മാതൃകയായി !!

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

കോട്ടയം : 3 കോടി രൂപാ വിലമതിക്കുന്ന ഭൂമിയും  1 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമർപ്പിച്ച് പ്രൊഫ.ഡോ.എം.സി.ടോമിച്ചൻ നന്മയുള്ള മനസിന്‌ മാതൃകയായി .

കോട്ടയം മെഡിക്കൽ കോളജിലെ അസ്ഥിരോഗ ചികിത്സാ വിഭാഗം യൂണിറ്റ് മേധാവി കൂടിയായ ഡോ. ടോമിച്ചൻ ചങ്ങനാശ്ശേരിയിൽ തനിക്ക് കുടുംബ വിഹിതമായി ലഭിച്ച 60 സെന്റ് സ്ഥലത്തിന്റെ രേഖകളും ഒരു ലക്ഷം രൂപയും ഇന്ന് കോട്ടയം ജില്ലാ കളക്ടർ ബി.എസ്. തിരുമേനിയ്ക്ക് കൈമാറി.

മുൻ എം.എൽ.എ. വി. എൻ. വാസവൻ, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ആർ.എം.ഒ. ആർ.പി. രഞ്ജിൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നൂ കൈമാറ്റം .ഡോ.ടോമിച്ചന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.

kottayam
Advertisment