Advertisment

ചിലരുടെ അതിമോഹം തകര്‍ന്നടിയും ;എല്ലാ മണ്ഡലങ്ങളിലും എല്‍.ഡി.എഫും യു.ഡി എഫും തമ്മിലാണ് മത്സരമെന്ന് മുഖ്യമന്ത്രി ;എവിടേയും ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തില്ല

New Update

കണ്ണൂര്‍: എല്ലാ മണ്ഡലങ്ങളിലും എല്‍.ഡി.എഫും യു.ഡി എഫും തമ്മിലാണ് മത്സരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എവിടേയും ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തില്ല എന്നും മൂന്നാം സ്ഥാനത്ത് എത്താനെ ബി.ജെ.പിക്ക് പറ്റൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായില്‍ വോട്ടു രേഖപ്പെടുത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

Advertisment

publive-image

രാജ്യത്ത് ബി.ജെ.പിയെ നേരിടുന്നു എന്ന് പറഞ്ഞ കോണ്‍ഗ്രസ് അവരിറക്കിയ പ്രകടന പത്രികയെ കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.‘ഈ തെരഞ്ഞെടുപ്പ് ചിലരുടെ അതിമോഹം തകര്‍ന്നടിയുന്ന തെരഞ്ഞെടുപ്പാണ്.

ഉത്തരേന്ത്യയില്‍ വര്‍ഗീയ ചേരിതിരിവും വംശഹത്യയും വര്‍ഗീയ കലാപങ്ങളും സംഘടിപ്പിച്ചവര്‍ ഇവിടെവന്ന് റോഡ് ഷോ നടത്തി ആളുകളെ അവരുടെ പാട്ടിലാക്കാമെന്ന് ധരിച്ചിരുന്നു അത് തകര്‍ന്നടിയുന്നത് ഈ തെരഞ്ഞെടുപ്പില്‍ നമുക്ക് കാണാന്‍ കഴിയും.

രാജ്യത്ത് ബി.ജെ.പിയെ നേരിടുമെന്ന് പറഞ്ഞ കോണ്‍ഗ്രസ്, സംസ്ഥാനത്ത് തെരഞ്ഞെടുപ്പു പ്രചരണ രംഗത്ത് അവരുമായി ബന്ധപ്പെട്ട പ്രകടന പത്രികയെ കുറിച്ച് ഒന്നും പറയാന്‍ അവര്‍ക്കുണ്ടായിരുന്നില്ല.

വസ്തുതാ വിരുദ്ധമായ പ്രചരണങ്ങള്‍ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു വോട്ടു നേടാമെന്നാണ് ബി.ജെ.പിയും കോണ്‍ഗ്രസും കരുതുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Advertisment