Advertisment

രാജമലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത പ്രതിരോധ സേനയെ നിയോഗിച്ചു; രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ പൊലീസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്, റവന്യൂ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി

New Update

ഇടുക്കി:  രാജമലയില്‍ രക്ഷാപ്രവര്‍ത്തനായുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത പ്രതിരോധ സേനയെ നിയോഗിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയില്‍ നേരത്തെ തന്നെ സജ്ജമായിരുന്ന സംഘത്തോടാണ് രാജമലയിലേക്ക് പോകാന്‍ നിര്‍ദേശിച്ചത്.

publive-image

ഇതിന് പുറമെ തൃശൂരില്‍ നിന്നുള്ള ഒരു സംഘം കൂടി ഇടുക്കിയിലെത്തു. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ പൊലീസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്, റവന്യൂ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

land slide cm speaks
Advertisment