Advertisment

ക്വസ്റ്റ് ഗ്ലോബലിന്റെ തിരുവനന്തപുരം കേന്ദ്രത്തിന് മെച്യൂരിറ്റി ലെവൽ 5 അപ്രൈസൽ ലഭിച്ചു ! ഇന്ത്യയിൽ ഈ നേട്ടം കൈ വരിക്കുന്ന ആദ്യത്തെ സമ്പൂർണ്ണ എഞ്ചിനീയറിങ് സ്ഥാപനം. അംഗീകാരം മെഡിക്കൽ ഉപകരണങ്ങൾ, ഓട്ടോമോട്ടീവ് യൂണിറ്റുകൾക്ക്

New Update

publive-image

Advertisment

തിരുവനന്തപുരം: ആഗോള പ്രൊഡക്ട് എഞ്ചിനീയറിംഗ്, ലൈഫ് സൈക്കിൾ സർവീസസ് കമ്പനിയായ ക്വസ്റ്റ് ഗ്ലോബലിന്റെ തിരുവനന്തപുരം കേന്ദ്രത്തിന് CMMI Dev V2.0 മെച്യൂരിറ്റി ലെവൽ 5 അപ്രൈസൽ ലഭിച്ചു.

പ്രോസസ്സ് മെച്യൂരിറ്റി, ഡെലിവറി മികവ്, സേവന നിലവാരം, ബിസിനസ്സ് സുസ്ഥിരത എന്നിവ പരിഗണിച്ചാണ് ഈ അംഗീകാരം. ഇത് ഉപഭോക്താക്കളുടെ ഇടയിൽ വിപുലമായ വിശ്വാസം ആർജിക്കാനും കൂടുതൽ ബിസിനസ്സ് നേടാനും മികച്ച സേവനങ്ങൾ നൽകാനും പ്രസ്ഥാനത്തെ പ്രാപ്തമാക്കും.

തങ്ങളുടെ ഉപഭോക്താക്കൾക്കുള്ള എൻജിനീയറിങ് സോഫ്റ്റ്‌വെയറുകളുടെ നിർമ്മാണം, പ്രകടനം, വിതരണം എന്നിവയ്ക്കായി പക്വതയാർന്നതും കേന്ദ്രീകൃതവുമായ സമീപനം ക്വസ്റ്റിനുണ്ടെന്ന് CMMI Dev V2.0 മെച്യൂരിറ്റി ലെവൽ 5 അപ്രൈസലലിലൂടെ തെളിഞ്ഞിരിക്കുകയാണ്.

ചെലവു കുറയ്ക്കുന്നതിനും, ഉപഭോക്താക്കൾക്ക് ഏറ്റവും നൂതനമായ സോഫ്റ്റ്‌വെയറുകൾ കൈമാറുന്നതിനുള്ള കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ഉള്ള ബിസിനസ് ഫലങ്ങൾ, ഗുണമേന്മ, പ്രകടനം എന്നിവയെ നേരിട്ട് ബാധിക്കുന്നവ തിരിച്ചറിയുന്നതിന് ഇത് ക്വസ്റ്റിനെ സഹായിക്കുന്നു. അടുത്ത ഘട്ടം എന്ന നിലയിൽ കമ്പനിയുടെ മറ്റ് കേന്ദ്രങ്ങളെയും CMMI Dev V2.0 മെച്യൂരിറ്റി ലെവൽ 5 പരിശോധനക്ക് സജ്ജമാക്കും

“ക്വസ്റ്റിനെ സംബന്ധിച്ചിടത്തോളം CMMI Dev V2.0 മെച്യൂരിറ്റി ലെവൽ 5 അപ്രൈസൽ എന്നത് വളരെയധികം സന്തോഷം നൽകുന്നതും അഭിമാനാർഹവുമാണ്. ബിസിനസിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും, ഞങ്ങളുടെ ബിസിനസിന്റെയും ഉപഭോക്താക്കളുടെ നേട്ടങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ഇത് വ്യക്തമാക്കുന്നു.

തിരുവനന്തപുരത്തേത് മാത്രമല്ല, സ്ഥാപനത്തിൽ ഉടനീളമുള്ള ഡെലിവറി, സപ്പോർട്ട് പ്രവർത്തനങ്ങളുടെ അർപ്പണബോധവും പ്രൊഫഷണലിസവും, ഉപഭോക്താക്കളുടെ ഏറ്റവും വിശ്വസ്ത പങ്കാളിയാകാൻ ക്വസ്റ്റിനെ സഹായിക്കുന്നതിനുള്ള അവരുടെ ആഗ്രഹവും ഇത് പ്രതിഫലിപ്പിക്കുന്നു”. ക്വസ്റ്റ് ഗ്ലോബൽ ബിസിനസ് എക്സലൻസ് മേധാവി മൈക്ക് ബ്രാഡ്‌ലി പറഞ്ഞു

ക്വസ്റ്റിന്റെ മെഡിക്കൽ ഉപകരണങ്ങളുടെയും ഓട്ടോമോട്ടീവ് ഡെലിവറി യൂണിറ്റുകളുടെയും സി എം എം ഐ ബെഞ്ച്മാർക്ക് അപ്രൈസൽ നിർവഹിച്ചത് കെപിഎംജി ആണ്. ബിസിനസിന്റെ വളർച്ചയെ സഹായിക്കുന്ന പ്രവർത്തനങ്ങൾ, സ്ഥാപനത്തിന്റെ കാര്യക്ഷമത എങ്ങനെ ക്രമീകരിക്കുന്നു, തുടർച്ചയായ മികച്ച പ്രവർത്തനം എന്നിവയെ അടിസ്ഥാനമാക്കിയാണ് സ്ഥാപനത്തെ സിഎം എം ഐ വിലയിരുത്തുന്നത്.

വിപുലവും നൂതനവുമായ പ്രക്രിയകളിലൂടെയും സാങ്കേതിക മെച്ചപ്പെടുത്തലുകളിലൂടെയും ഒരു സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ തുടർച്ചയായി വർദ്ധിപ്പിക്കുന്നതിനുള്ള കഴിവുകളെ സ്വതന്ത്രമായി പരിശോധിക്കുന്ന ഏറ്റവും ഉയർന്ന നിലയാണ് CMMI Dev V2.0 മെച്യൂരിറ്റി ലെവൽ 5. ബിസിനസ്സ് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിനും ഉള്ള സ്ഥാപനത്തിന്റെ കഴിവ് ഉറപ്പാക്കുന്നതാണ് ഈ അംഗീകാരം

trivandrum news
Advertisment