Advertisment

സിഎംഎസ് കോളജ് പൂർവ്വ വിദ്യാർത്ഥി സംഘടന സ്കോളർഷിപ്പ് ഉദ്ഘാടനം ശനിയാഴ്ച

New Update

publive-image

Advertisment

സിഎംഎസ് കോളജ് പൂർവ്വ വിദ്യാർത്ഥി സംഘടന വിദ്യാസൗഹൃദം യുഎസ്‌ ചാപ്റ്റർ ആരംഭിക്കുന്ന സ്കോളർഷിപ് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഒക്ടോബർ 24 ശനിയാ ഴ്ച രാവിലെ 9.30 EST (7 pm IST) സൂം സെഷനിൽ നടത്തപ്പെടുന്നു.

publive-image

യുണൈറ്റഡ് നേഷൻസ് അക്കാഡമിക് ഇമ്പാക്ട് ചീഫ് രാമു ദാമോദരൻ ഐഎഫ്എസ് മുഖ്യ പ്രഭാഷണം നടത്തുന്നതാണ്. സിഎംഎസ് കോളജ് മുൻ വൈസ് പ്രിൻസിപ്പലും സിഎസ്ഐ സിനഡ് മുൻ ജനറൽ സെക്രട്ടറിയുമായ പ്രൊഫ. ജോർജ് കോശി ഗസ്റ്റ് ഓഫ് ഓണർ ആയി പങ്കെടുക്കും.

ഈ വർഷം ഗ്രാഡുവേറ്റ് / പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്സുകളിൽ അഡ്മിഷൻ നേടുന്ന 25 വിദ്യാർത്ഥികൾക്ക് 20000 രൂപയുടെ സ്കോളർഷിപ്പുകളാണ് നൽകുന്നത്.

publive-image

സമർത്ഥരും സാമ്പത്തികമായി സഹായം ആവശ്യമുള്ളവരുമായ വിദ്യാർത്ഥികളെ തിരഞ്ഞെടുത്തായിരിക്കും സ്‌ക്‌ളർഷിപ്പുകൾ നൽകുക. അമേരിക്കയിലും കാനഡയിലും ഉള്ള പൂർവ്വവിദ്യാര്ഥികളാണ് ഇവ സ്പോൺസർ ചെയ്യുന്നത്.

പ്രിൻസിപ്പൽ ഡോ. വര്ഗീസ് ജോഷ്വ, പൂർവ്വ വിദ്യാർത്ഥി സംഘടന ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ സംസാരിക്കും. സ്കോളർഷിപ് സ്പോൺസർ ചെയ്യുന്നവരെ പരിചയപ്പെടുത്തുന്നതുമാണ്.

ZOOM Meeting ID 835 7535 3074

കൂടുതൽ വിവരങ്ങൾക്ക്:

പ്രസിഡന്‍റ് പ്രൊഫ. സണ്ണി മാത്യൂസ്: 201 736-8767, sunnymat101@yahoo.com

സെക്രട്ടറി കോശി ജോര്‍ജ്: 718-314-817, koshygeorge47@gmail.com

ട്രഷറര്‍ ഡോ. ടി.വി. ജോണ്‍: 732-829-9238, tvjohn2020@gmail.com

us news
Advertisment