Advertisment

'കോബിയുടെ അന്ത്യം ഹെലികോപ്റ്റര്‍ അപകടത്തിലാകും',: 2012 ലെ പ്രവചന ട്വീറ്റ് ചർച്ചയാകുന്നു

New Update

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ലോകം. എന്നാല്‍ കോബിയുടെ മരണവുമായി ബന്ധപ്പെട്ട ഒരു പ്രവചനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

Advertisment

publive-image

കോബി ബ്രയാന്റിന്റെ മരണം പ്രവചിച്ചുകൊണ്ടുള്ള ട്വീറ്റായിരുന്നു ഇത്. 'കോബിയുടെ അന്ത്യം ഹെലികോപ്റ്റര്‍ അപകടത്തിലാകും', എന്നാണ് 2012-ലെ ഈ ട്വീറ്റ്. ഡോട്ട് നോസോ എന്നു പേരുള്ള ട്വീറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് ഇത് ട്വീറ്റ് ചെയ്തിരിക്കുന്നത്. അതും 2012 നവംബര്‍ 14-നാണ് ഈ പ്രവചനം.

എട്ടു വര്‍ഷം മുമ്ബുള്ള ഈ ട്വീറ്റ് കോബി ബ്രയാന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ തന്നെ കൊല്ലപ്പെട്ടതോടെ വന്‍തോതില്‍ ചര്‍ച്ചയാകുകയാണ്. എന്നാല്‍ ഈ ട്വീറ്റ് വ്യാജമാണെന്നും ഒരു കൂട്ടര്‍ ആരോപിക്കുന്നു. എന്നാല്‍ ട്വിറ്റര്‍ അതിന്റെ ഉപഭോക്താക്കള്‍ക്ക് ട്വീറ്റ് എഡിറ്റ് ചെയ്യാനുള്ള സൗകര്യം നല്‍കുന്നില്ലെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. എന്തായാലും താരത്തിന്റെ മരണത്തിനു ശേഷം സോഷ്യല്‍ മീഡിയ ഈ ട്വീറ്റിനു പിന്നാലെയാണ്.

കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് കോബിയുടെ മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ 13 വയസുകാരി മകള്‍ ജിയാന ഉള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്ബത് പേരും മരിച്ചു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെയായിരുന്നു അപകടം.

Advertisment