Advertisment

കിണറ്റിൽ വീണ യുവാവിനെ മുകളിലേക്ക് എത്തിച്ചപ്പോള്‍ ട്രൗസറിനുള്ളില്‍ നിന്ന് പുറത്തേയ്ക്ക് വന്നത് മൂര്‍ഖന്‍ പാമ്പ്‌ ; നടുങ്ങി നാട്ടുകാർ

New Update

ഝാൻസി: ഒന്ന് കിണറ്റിൽ വീണതിന്‍റെ ക്ഷീണം മുകേഷിന് മാറി വരുന്നതേയുള്ളൂ. ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിലെ ചിർഗാവോൻ പൊലീസ് സ്റ്റേഷന് കീഴിൽ വരുന്ന ഭൈരവ് ദേറ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കിണറ്റിൽ വീണ യുവാവിനെ മുകളിലേക്ക് എത്തിച്ചപ്പോഴാണ് അദ്ദേഹത്തിന്‍റെ ട്രൗസറിനുള്ളിൽ നിന്ന് മൂർഖൻ പുറത്തേക്ക് വന്നത്. കണ്ടുനിന്ന നാട്ടുകാർ ഒരുനിമിഷം എന്തു ചെയ്യണമെന്നറിയാതെ നിന്നു.

Advertisment

publive-image

മുകേഷ് കുശ്വാഹ എന്ന യുവാവാണ് കിണറ്റിൽ വീണത്. നാട്ടുകാർ ഒത്തുചേർന്ന് യുവാവിനെ പുറത്തെടുത്തപ്പോഴാണ് പാന്‍റിനുള്ളിൽ നിന്നും ഒരു മൂർഖൻ പാമ്പ് പുറത്തേക്ക് വന്നത്. എന്നാൽ, ഈ പാമ്പ് അയാൾക്ക് ദോഷമൊന്നും വരുത്തിയില്ല എന്നതാണ് വലിയ കാര്യം. ഏതായാലും പെട്ടെന്നുണ്ടായ ഈ സംഭവത്തിന്‍റെ ഞെട്ടലിൽ നിന്ന് മുകേഷ് ഇതുവരെയും കര കയറിയിട്ടില്ല. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൃഷിസ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങിവരുന്ന വഴിയാണ് മുകേഷ് രാത്രിയിൽ കിണറ്റിൽ വീണത്. നിറയെ പാമ്പുകളുള്ള കിണറായിരുന്നു അത്. കിണറ്റിലെ വീണ മുകേഷിനെ വളഞ്ഞ് പാമ്പുകളെത്തി. മുകേഷിനെ കാണാത്തതിനെ തുടർന്ന് ഞായറാഴ്ച രാവിലെ തിരച്ചിൽ ആരംഭിച്ചു. തുടർന്ന് ഗ്രാമീണർ അദ്ദേഹത്തെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ, പാമ്പുകൾക്ക് നടുവിൽ കിടക്കുന്ന മുകേഷിനെ കണ്ട് നാട്ടുകാരും ഞെട്ടി.

പക്ഷേ, ധൈര്യം വീണ്ടെടുത്ത് മുകേഷിനെ നാട്ടുകാർ കിണറ്റിനു പുറത്ത് എത്തിച്ചു. അപ്പോഴാണ് മുകേഷിന്‍റെ പാന്‍റിൽ നിന്ന് പാമ്പ് പുറത്തേക്ക് വരുന്നത് കണ്ടത്. പാമ്പുകളിൽ നിന്ന് മോചിപ്പിച്ച് മുകേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment