Advertisment

കപ്പില്ല കോപ്പയുമില്ല, ബ്ലാസ്‌റ്റേഴ്‌സിന് കലിപ്പടക്കി മടങ്ങാം

New Update

publive-image

Advertisment

ഭുവനേശ്വര്‍:  കപ്പില്ല കോപ്പയുമില്ല, ബ്ലാസ്‌റ്റേഴ്‌സിന് കലിപ്പടക്കി മടങ്ങാം .  സൂപ്പര്‍കപ്പ് ഫുട്‌ബോളില്‍ നിന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്തായി. പ്രീ ക്വാര്‍ട്ടറില്‍ ഐ.എസ്.എല്‍ ടീമായ നറോക്ക എഫ്.സിയുമായി രണ്ടുഗോളിന് മുന്നിട്ടുനിന്നതിന് ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി.

11-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ പുള്‍ഗയും 49-ാം മിനിറ്റില്‍ മലയാളി താരം പ്രശാന്തുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. അവസാന മിനിറ്റില്‍  ബ്ലാസ്‌റ്റേഴ്‌സിന്റെ പിഴവുകള്‍ മുതലെടുത്ത് 70,79,82 മിനിറ്റുകളിലാണ് നറോക്ക എഫ്.സി ഗോളുകള്‍ നേടിയത്.

82-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്റെ പിഴവാണ് നറോക്കയുടെ വിജയ ഗോളിന് വഴിയൊരുക്കിയത്. ഇതോടെ സൂപ്പര്‍ കപ്പില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു എന്നുറപ്പിക്കാം .

futbol
Advertisment