Advertisment

നയതന്ത്ര സ്വർണ്ണക്കടത്ത് അന്വേഷിച്ച കൊച്ചി കസ്റ്റംസ് കമ്മീഷണറെ സ്ഥലംമാറ്റി

New Update

publive-image

കൊച്ചി: കൊച്ചി കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിന് സ്ഥലം മാറ്റം. ബിവാണ്ടി ജിഎസ്ടി കമ്മീഷണർ ആയാണ് മാറ്റം. നയതന്ത്ര ചാനൽ വഴിയുളള സ്വർണക്കടത്തിന്റെ അന്വേഷണ ചുമതല സുമിത് കുമാറിനായിരുന്നു.

സുമിത് കുമാറെടുത്ത നിലപാട് മൂലമാണ് കോൺസുലേറ്റിന്റെ എതിർപ്പ് മറികടന്നും നയതന്ത്ര ബാഗേജ് തുറന്ന് പരിശോധിച്ചത്. രാജേന്ദ്രകുമാറാണ് പുതിയ കൊച്ചി കസ്റ്റംസ് കമ്മീഷണർ.

NEWS
Advertisment