Advertisment

മുല്ലപ്പള്ളിയെ മറികടന്നും കൊച്ചി മേയര്‍ക്കെതിരെ പടയൊരുക്കം. കോർപറേഷൻ ഭരണത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന് മുതിര്‍ന്ന നേതാക്കള്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി ∙ നഗരസഭാ മേയർ സൗമിനി ജെയിനിനെതിരെ കോണ്‍ഗ്രസില്‍ വീണ്ടും പടയൊരുക്കം. മേയറെ മാറ്റില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയ പിന്നാലെയാണ് മേയറെ മാറ്റണമെന്ന് ആവശ്യപെട്ട് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നത്.

നഗരസഭയിലെ സാഹചര്യം വിലയിരുത്താനെന്നു പറഞ്ഞ് ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ ഒത്തുകൂടിയാണ് പുതിയ നീക്കം. കൊച്ചി കോർപറേഷൻ ഭരണത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം യോഗത്തിന് ശേഷം വ്യക്തമാക്കി.

ജില്ലാ നേതൃത്വത്തിന്റെ വികാരം കെപിസിസി പ്രസിഡന്റിനെ അറിയിക്കും. നഗരസഭയിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചര്‍ച്ച നടത്താനും തീരുമാനമായി.  കെ.വി തോമസ്, കെ. ബാബു, ഡൊമിനിക് പ്രസന്റേഷൻ, വി.ഡി. സതീശന്‍, ടി.ജെ.വിനോദ്, പി.ടി. തോമസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

cochin con cochin crime
Advertisment