Advertisment

കൊച്ചിന്‍ ശാദി @ ചെന്നൈ 03; നീണ്ട ഇടവേളയ്ക്ക് ശേഷം ചാര്‍മിള അഭിനയ രംഗത്തേക്ക്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

1990കാലഘട്ടത്തില്‍ ചെന്നൈയില്‍ നടന്ന സംഭവമാണ് കൊച്ചിന്‍ ശാദി @ ചെന്നൈ 03 സിനിമയിലൂടെ സംവിധായകന്‍ മഞ്ജിത്ത് ദിവാകർ പറയുന്നത്. റിജേഷ് ഭാസ്കറിന്റേതാണ് തിരക്കഥ. ശാദി എന്ന പെണ്‍കുട്ടിയുടെ കഥയാണ് സിനിമയിലൂടെ പറയുന്നത്. കന്നഡ നടി അക്ഷിതയാണ് നായിക. ചാര്‍മിളയും സിനിമയില്‍ ശക്തമായ വേഷം ചെയ്യുന്നുണ്ട്.

publive-image

നീണ്ട ഇടവേളയ്ക്ക് ശേഷം ചാര്‍മിള അഭിനയ രംഗത്തേക്ക് എത്തുന്ന ചിത്രമാണിത്. എറണാകുളം, തൃശ്ശൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, നാഗര്‍കോവില്‍, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. എഎഐഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ദുല്‍ ലത്തീഫ് വടക്കൂട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisment