Advertisment

ശരീരത്തെയും മനസിനെയും ഒരുപോലെ തണുപ്പിക്കാൻ ഇളനീര്‍

author-image
സത്യം ഡെസ്ക്
Updated On
New Update

ആരോഗ്യത്തിന് ഏറേ നല്ലതാണ് ഇളനീര്‍. പൊട്ടാസ്യം, മാംഗനീസ്​, വിറ്റാമിൻ സി, കാൽസ്യം, ഫൈബറുകൾ എന്നിവയാൽ സമ്പന്നമാണ്​ മലയാളിയുടെ കൽപ്പവൃക്ഷമായ തെങ്ങിൽ നിന്ന്​ ലഭിക്കുന്ന ഇളനീർ. ശരീരത്തെയും മനസിനെയും ഒരുപോലെ തണുപ്പിക്കാൻ ഇളനീരിന്​ കഴിയും.

Advertisment

publive-image

നിര്‍ജലീകരണം ഒഴിവാക്കാന്‍ ഏറ്റവും മികച്ച പാനീയമാണ് ഇളനീര്‍. കുറഞ്ഞ കലോറിയും സ്വാഭാവികമായ എൻസൈമുകളും ധാതുക്കളും ചേർന്ന ഈ പാനീയം 'സൂപ്പർ ഡ്രിങ്ക്'​ ആയാണ്​ അറിയപ്പെടുന്നത്​. അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ മികച്ച പാനീയം കൂടിയാണിത് .

ഭക്ഷണത്തിന്​ മുമ്പ്​ ഒരു ഗ്ലാസ്​ ഇളനീർ കുടിക്കുന്നത്​ അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും. ദഹനസഹായിയായും ഇത്​ പ്രവർത്തിക്കുന്നു. കിടക്കുന്നതിന്​ മുമ്പ്​ ഇളനീർ കുടിക്കുന്നത്​ വഴി ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാന്‍ സഹായിക്കും.

ഊർജം നൽകാനുള്ള പ്രത്യേക കഴിവുള്ള ഇളനീര്‍ ദിവസവും കുടിക്കുന്നത് നല്ലതാണെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ വരെ പറയുന്നു. പ്രത്യേകിച്ച് വര്‍ക്കൗട്ടിന് ശേഷം കുടിക്കാവുന്ന ഏറ്റവും നല്ല പാനീയമാണ് ഇളനീര്‍.

അതിരാവിലെ വെറും വയറ്റില്‍ ഇളനീർ കുടിക്കുന്നതും​ ഏറേ ഗുണകരമാണ്​. പ്രതിരോധശേഷി വർധിപ്പിക്കാനും ഇത് സഹായിക്കും. ഒപ്പം നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കുറയ്ക്കാനും ഇളനീര്‍ സഹായിക്കും എന്നും വിദഗ്ധര്‍ പറയുന്നു. ചര്‍മ്മത്തിനും ഏറെ നല്ലതാണ് ഇളനീര്‍.

coconut coconut drink
Advertisment