Advertisment

അടുക്കളയിലെ കാപ്പിപ്പൊടി കൊണ്ട് മുഖം മിനുക്കാം

New Update

മിക്ക വീടുകളിലെ അടുക്കളയിലും കാണുന്ന ഒന്നാണ് കാപ്പിപ്പൊടി. കാപ്പിയുണ്ടാക്കി കഴിക്കുകയെന്നത് മാത്രമല്ല കാപ്പിപ്പൊടി കൊണ്ടുള്ള ഉപയോഗം. ചര്‍മ്മസംരക്ഷണത്തിലും കാപ്പിപ്പൊടിക്ക് ചിലത്ചെയ്യാനാകും. മിക്കവര്‍ക്കും ഇതെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നതാണ് സത്യം.

Advertisment

publive-image

മറ്റ് ചില പ്രകൃതിദത്ത ചേരുവകളോടൊപ്പം കാപ്പി കൂടി ചേരുമ്പോള്‍ മുഖക്കുരു, മുഖചര്‍മ്മത്തിലെ കരുവാളിപ്പ്, പാടുകള്‍, ചുളിവുകള്‍ എന്നുതുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഒരു പരിധി വരെ പരിഹാരം കാണാനാകും. ഇത്തരത്തില്‍ കാപ്പിയുപയോഗിച്ച് മുഖം ഭംഗിയാക്കാന്‍ സഹായിക്കുന്ന മൂന്ന് മാര്‍ഗങ്ങളാണ് ഇനി പരിചയപ്പെടുത്തുന്നത്.

ആദ്യം കാപ്പിപ്പൊടി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ഫെയ്സ് മാസ്‌കിനെ കുറിച്ച് പറയാം.

അല്‍പം കാപ്പിപ്പൊടിയില്‍ രണ്ട് നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. ഇനി ഇതിലേക്ക് അല്‍പം

കറ്റാര്‍വാഴ ജെല്‍ കൂടി ചേര്‍ക്കം.

മിശ്രിതം പേസ്റ്റ് പരുവത്തിലാക്കാന്‍ ആവശ്യമായത്ര പാല്‍ കൂടി ചേര്‍ക്കാം. ഇവയെല്ലാം നന്നായി യോജിപ്പിച്ചെടുത്താല്‍ മാസ്‌ക് റെഡി. ഇത് മുഖത്ത് 15മുതല്‍ 20 മിനുറ്റ് വരെ വച്ച ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്താല്‍ തന്നെ വ്യത്യാസം പ്രകടമായിരിക്കും.

coffee powder use
Advertisment