Advertisment

ഓടുന്ന കാറിൽ നിന്ന് യുവതിയുടെ മൃതദേഹം റോഡിൽ തള്ളി; സിസിടിവി ദ‍ൃശ്യം പുറത്ത്

New Update

കോയമ്പത്തൂർ : ഓടുന്ന കാറിൽ നിന്ന് യുവതിയുടെ മൃതദേഹം റോഡിൽ തള്ളിയ നിലയിൽ. കോയമ്പത്തൂർ അവിനാശി റോഡിൽ ചിന്നംപാളത്തിനടുത്ത് ഇന്ന് പുലർച്ചെയാണ് സംഭവം. മൃതദേഹത്തിൽ പാതി മാത്രമാണ് വസ്ത്രമുണ്ടായിരുന്നത്. പീളമേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

Advertisment

publive-image

മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഓടുന്ന കാറിൽ നിന്ന് പെൺകുട്ടിയുടെ ശരീരം പുറത്തേക്ക് വലിച്ചെറിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

സ്ത്രീയെ ആരോ അപായപ്പെടുത്തിയ ശേഷം മൃതദേഹം വലിച്ചെറിഞ്ഞതാണെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു.

cctv
Advertisment