കൊടും തണുപ്പില്‍ കേരളത്തോടൊപ്പം തണുത്ത് വിറച്ച് ഒരു കുഞ്ഞുവാവ…വൈറലായി വീഡിയോ

Friday, January 11, 2019

തണുത്ത് വിറച്ച് കുഞ്ഞുവാവയാണ് സോഷ്യല്‍ മീഡിയയിലെ താരം. രാവിലെ കുളിക്കേണ്ട വന്ന ഒരു കുഞ്ഞിന്റെ രസകരമായ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. തലയില്‍ ടവ്വലുമായി ഇരിക്കുന്ന കുട്ടിയുടെ ചുണ്ടുകള്‍ കൂട്ടിയിടിക്കുന്നതും കാണാന്‍ സാധിക്കും. വിവിധമായ ശബ്ദങ്ങളില്‍ ആണ് കുഞ്ഞ് വിറയല്‍ മറ്റുള്ളവരെ അറിയിക്കുന്നത്.

കുട്ടി ആരാണെന്നോ വീഡിയോ എടുത്തത് ആണാണെന്നോ അറിയില്ലെങ്കിലും കുഞ്ഞിന്റെ ഈ നിഷ്‌കളങ്കത നമ്മുടെ ചുണ്ടില്‍ ചിരി പടര്‍ത്തുന്ന ഒന്നാണ്. സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഈ വീഡിയോ വൈറലായി കഴിഞ്ഞു.

×