Advertisment

തൃശ്ശൂര്‍ ഗുരുവായൂരപ്പന്‍ കോളേജ് പരിപാടിയില്‍ പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവ വിലക്ക്; കേരളത്തില്‍ ഇത്തരം വിലക്ക് ആദ്യമായി

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശ്ശൂര്‍: തൃശ്ശൂര്‍ ഗുരവായൂര്‍ ശ്രീ ഗുരുവായൂരപ്പന്‍ കോളേജിലെ ആര്‍ത്തവ വിലക്ക് വിവാദമാകുന്നു. കേരളത്തില്‍ ആദ്യമായാണ് ഒരു കോളേജ് പരിപാടിയ്ക്ക് ആര്‍ത്തവ വിലക്ക് വരുന്നത്.

Advertisment

publive-image

കോളജില്‍ വൈഖരി മലയാളം ക്ലബ്, ഹെരിറേറ്റ് ക്ലബ്, സംസ്‌കൃതം ക്ലബ്, ഫോക് ലോര്‍ ക്ലബ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയാണ് വിവാദമായത്. ആര്‍ത്തവമുള്ള കുട്ടികള്‍ കളമെഴുത്തുംപാട്ട് നടക്കുന്ന ഓഡിറ്റോറിയത്തിനുള്ളില്‍ കയറിയാല്‍ അശുദ്ധിയുണ്ടാകുമെന്ന് പറഞ്ഞ് അധ്യാപകര്‍ പുറത്തു നിര്‍ത്തുകയായിരുന്നുവെന്നാണ് ആരോപണം.

സി ടി തങ്കച്ചന്‍ എന്നയാളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

കേരളത്തില്‍ ആദ്യമായാണ് ആര്‍ത്തവത്തിന്റെ പേരില്‍ ഒരു കോളജ് പരിപാടിയില്‍ നിന്ന് കുട്ടികളെ വിലക്കുന്നതെന്നും നമ്മുടെ കലാശാലകള്‍ അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും ഇടമായി മാറുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു കൂട്ടം പെണ്‍കുട്ടികള്‍ ഹാളിനു പുറത്ത് നില്‍ക്കുന്നത് കണ്ട എസ്എഫ്ഐ നേതാക്കള്‍ ഇടപെട്ടാണ് ഇവരെ ഹാളില്‍ പ്രവേശിപ്പിച്ചതെന്ന് ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആര്‍ത്തവ വിലക്ക്.

ആര്‍ത്തവമുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് ഗുരുവായൂര്‍ ശ്രീ ഗുരുവായൂരപ്പന്‍ കോളേജിലാണ് അദ്ധ്യാപകര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.കോളേജ് ഓഡിറ്റോറിയത്തില്‍ കളമെഴുത്തുംപാട്ടും നടക്കുന്നതിനാല്‍ ആര്‍ത്തവമുള്ള വിദ്യാര്‍ത്ഥിനികള്‍ ഇതിനകത്ത് കയറിയാല്‍ കളമെഴുത്തുംപാട്ടും ഇതോടനുബന്ധിച്ചു നടത്തിയ സോദോഹരണ ക്ലാസ്സും അശുദ്ധമാകും എന്നു പറഞ്ഞാണ് ആര്‍ത്തവമുള്ള വിദ്യാര്‍ത്ഥിനികളെ കോളേജ് അദ്ധ്യപകര്‍ വിലക്കിയത്.വൈഖരി മലയാളം ക്ലബ്ബ് ഹെരിറ്റേജ് ക്ലബ് സംസ്‌കൃതം ക്ലബ്ബ് ഫോക് ലോര്‍ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

നമ്മുടെ നാട്ടില്‍ശബരിമല വിവാദത്തിനു ശേഷമാണ് ആര്‍ത്തവം അശുദ്ധമാണെന്ന പ്രാകൃത വാദം ഉയര്‍ന്നത്. ഒരു കോളേജില്‍ നടക്കുന്ന പരിപാടിയില്‍ നിന്ന് ഇതാദ്യമായാണ് ആര്‍ത്തവത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥിനികളെ ഒഴിവാക്കിയത്.

ഒരു കൂട്ടം പെണ്‍കുട്ടികള്‍ പുറത്തു നില്‍ക്കുന്നതു കണ്ട ടഎശ വിദ്യാര്‍ത്ഥികള്‍ പിന്നീട് പ്രശ്‌നത്തില്‍ ഇടപെടുകയും വിദ്യാര്‍ത്ഥിനികളെ അകത്തേക്കു കയറ്റി വിടുകയുമായിരുന്നു.

നമ്മുടെ കലാശാലകള്‍ വരെ അന്ധവിശ്വാസത്തിന്റേയും അനാചാരങ്ങളുടെയും ഇടമായ് മാറുകയാണ് എന്ന അപകടകരമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. മതേരസ്വഭാവം നിലനിര്‍ത്തേണ്ട കോളജില്‍ കളമെഴുത്തുംപാട്ടും നത്തുന്നതില്‍ ഒരു പ്രശനവുമില്ല. ഒരുഷ്ഠാന കല എന്ന നിലയില്‍ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്നതാണ് കളമെഴുത്തുംപാട്ടും. പക്ഷെഒരു മത വിഭാഗം ഉയര്‍ത്തിപ്പിടിക്കുന്ന ഒരാചാരത്തിന്റെ പേരില്‍ ഇതില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവരെ ഒഴിവാക്കുന്നതാണ്.പ്രശ്‌നം.ഇത്തരം ഒഴിവാക്കലുകള്‍ കോളേജില്‍ നിലനില്‍ക്കേണ്ട അവസരസമത്വത്തിന്റെ നിഷേധമായും മാറുകയാണ്.ശരിയായ സമയത്ത് ടഎശ നടത്തിയ ഇടപെടലാണ് നിര്‍ണ്ണായകമായത്.

colleage contraversy
Advertisment