Advertisment

എൽ എൽ ബി:സർക്കാർ ലോ കോളേജുകളിലെ സീറ്റ് വെട്ടിക്കുറച്ച നടപടി തിരുത്തുക,അധിക ബാച്ചുകൾ അനുവദിക്കുക

New Update

തിരുവനന്തപുരം: ആഗസ്റ്റ് 8 ന് വന്ന സംസ്ഥാന എൻട്രൻസ് എക്‌സാമിനേഷൻ കമ്മീഷണറുടെ പഞ്ച വത്സര,ത്രി വത്സര എൽ എൽ ബി കോഴ്സുകളിലേക്ക് പ്രവേശനം ക്ഷണിച്ചുകൊണ്ടുള്ള നോട്ടിഫിക്കേഷനുകൾ വന്നപ്പോൾ കേരളത്തിലെ നാല് സർക്കാർ ലോ കോളേജുകളിലും ത്രി വത്സര കോഴ്‌സിന്റെ സീറ്റുകളുടെ എണ്ണം 100 ൽ നിന്നും പഞ്ച വത്സര കോഴ്‌സിന്റെ സീറ്റുകളുടെ എണ്ണം 80 ൽ നിന്നും 60 ആയി വെട്ടിച്ചുരുക്കിയതായും അതേ സമയം പല സ്വാശ്രയ ലോ കോളേജുകളിലെ സീറ്റുകൾ വർധിപ്പിച്ചു നൽകിയതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

Advertisment

publive-image

ഈ രീതിയിൽ അഡ്മിഷൻ നടന്നാൽ സാധാരണ ഗതിയിൽ ഗവണ്മെന്റ് ലോകോളേജുകളിൽ അഡ്മിഷൻ ലഭിക്കാൻ അർഹതയുള്ള 240ഓളം വിദ്യാർത്ഥികളെയാണ് പ്രതികൂലമായി ബാധിക്കുക.ഈ വിദ്യാർത്ഥികൾ ഉയർന്ന ഫീസ് നൽകി പഠിക്കുകയോ അതിന് സാധിക്കാത്തവർ പഠനത്തിൽ നിന്ന് പിന്മാറുകയോ ചെയ്യേണ്ടതായി വരും.

സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസം അപ്രാപ്യമാക്കുന്നതും സാമൂഹികനീതി അട്ടിമറിക്കുന്നതുമായ ഈ നടപടിയ്ക്കെതിരെ ഞങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ പ്രകാരം ഒരു ക്ലാസിൽ 60ൽ അധികം വിദ്യാർത്ഥികൾക്ക് പഠിക്കാൻ സാധിക്കില്ല എന്നതും കോളേജിലെ അടിസ്ഥാന സൗകര്യങ്ങൾ,അധ്യാപക നിയമനങ്ങൾ എന്നിവയിൽ യു ജി സി മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാത്തതും പരിഹരിക്കാതെ സീറ്റ് വെട്ടിച്ചുരുക്കി ഇരുട്ട് കൊണ്ട് ദ്വാരമടയ്ക്കുന്ന നടപടികളിൽ നിന്ന് പിന്മാറാൻ സർക്കാർ തയ്യാറാകണം.

സർക്കാർ ലോ കോളേജുകളിലെ അടിസ്ഥാന സൗകര്യ-അധ്യാപക നിയമന പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യേണ്ട ബാധ്യത സർക്കാരിനുണ്ട്.എത്രയും വേഗം ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുകയും സർക്കാർ ലോ കോളേജുകളിൽ യു ജി സി,ബാർ കൗൺസിൽ ഓഫ് ഇന്ത്യ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് അധിക ബാച്ചുകൾ അനുവദിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ രംഗത്ത് സാമൂഹികനീതി ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

*സംയുക്ത പ്രസ്താവനയിൽ ഒപ്പു വച്ചവർ*

1.അഡ്വ.ഹാരിസ് ബീരാൻ

2.അഡ്വ.ഹരീഷ് വാസുദേവൻ

3.റിട്ട.മജിസ്‌ട്രേറ്റ് എം ത്വാഹ

4.അഡ്വ.അമീൻ ഹസ്സൻ

5.അഡ്വ.ബാലപ്രസന്നൻ

6.അഡ്വ.കുക്കു ദേവകി

7.അഡ്വ.നന്ദിനി

8.അഡ്വ.അനൂപ് വി ആർ

9.അഡ്വ.ശാരിക പള്ളത്ത്

10.അഡ്വ.ഫരീദ അൻസാരി

11.അഡ്വ.ഷാനവാസ്

12.അഡ്വ.ഫാത്തിമ തഹ് ലിയ

13.അഡ്വ.സി അഹ്‌മദ്‌ ഫായിസ്

14.അഡ്വ.റഹ്‌മാൻ അസ്ഹരി

15.അഡ്വ.അഹ്‌മദ്‌

സഹീർ

16.അഡ്വ.ഹാഷിർ കെ മുഹമ്മദ്

17.അഡ്വ.സക്കരിയ വാവാട്

18.അഡ്വ.റെബിൻ വിൻസന്റ് ഗ്രാലൻ

19.അഡ്വ.അജ്മൽ സി പി

20.അഡ്വ.എ കെ ഫാസില

21.അഡ്വ.യാസിൽ മുഹമ്മദ്

22.അഡ്വ.ജെസിൻ

23.അഡ്വ.ഉബൈദത്ത്

24.അഡ്വ.അബ്ദുൽ വാഹിദ്

25.അഡ്വ.മസൂദ് അലി

26.കെ എസ് നിസാർ

27.തമന്ന സുൽത്താന

colleage seat vaccancy
Advertisment