Advertisment

‘കോളേജ് ലൈലാ കോളടിച്ചു’; പഴയ ഗാനത്തിന് പുതിയ ഈണവുമായി ‘ഓൾഡ് ഈസ് ഗോൾഡ്’ ടീം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

‘കോളേജ് ലൈലാ കോളടിച്ചു’…ഒരുകാലത്ത് മലയാളികൾ ഒന്നടങ്കം ഏറ്റുപാടിയ ഗാനമാണിത്. 1982 ൽ പുറത്തിറങ്ങിയ ‘മൈലാഞ്ചി’ എന്ന ചിത്രത്തിലൂടെയാണ് ഈ ഗാനം മലയാളികൾ ഏറ്റെടുത്തത്. ഇപ്പോഴിതാ ആ ഗാനത്തിന്റ പുതിയ വേര്ഷനുമായി എത്തിയിരിക്കുകയാണ് ‘ഓൾഡ് ഈസ് ഗോൾഡ്’ ടീം.

പ്രകാശ് കുഞ്ഞൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധർമ്മജൻ ബോൾഗാട്ടി, പാഷാണം ഷാജി, പൊന്നമ്മ ബാബു നിര്‍മല്‍ പാലാഴി, ഹനീഫ്, നേഹ രാധാകൃഷ്ണന്‍, ദീപു, ഫൈസല്‍ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

മൈലാഞ്ചി എന്ന ചിത്രത്തിലെ കോളേജ് ലൈലാ കോളടിച്ചു എന്ന ഗാനം പി ഭാസ്കറിന്റെ വരികൾക്ക് എ.ടി ഉമ്മർ ഈണമിട്ട് ഒരുക്കിയതാണ്. പഴയ ഗാനത്തിന് പുതിയ ഈണവുമായി എത്തുന്നത് യാസീന്‍ നിസാറും ജൂബൈര്‍ മുഹമ്മദുമാണ്.

Advertisment