Advertisment

കൊളംബോയിലെ സ്‌ഫോടനം : പലയിടത്തും മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നു , മരിച്ചത് 25 ഓളം പേര്‍ : ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായി ബിബിസിയുടെ ട്വിറ്റ്‌ ;നാന്നൂറോളം പേര്‍ക്ക് പരിക്കേറ്റതായി അനൗദ്യോഗിക വിവരം

New Update

കൊളംബോ: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരകളില്‍ നിരവധി പേര്‍ക്ക് പരിക്ക്. കൊളംബോയിലെ പള്ളികളിലും പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത് എന്നാണ് ശ്രീലങ്കയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ഫോടനങ്ങളില്‍ നാന്നൂറോളം പേര്‍ക്ക് പരിക്കേറ്റതായാണ് അനൗദ്യോഗിക വിവരം.

Advertisment

publive-image

ഈസ്റ്റര്‍ ദിനത്തില്‍ പള്ളികളിലുണ്ടായ സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് സൂചന. ആള്‍നാശത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. എന്നാല്‍ പലയിടത്തും മൃതദേഹങ്ങള്‍ കിടക്കുന്നതായി ട്വീറ്റുകള്‍ വരുന്നുണ്ട്. സ്ഫോടനങ്ങളില്‍ 25-ഓളം പേര്‍ മരിച്ചതായും ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും കൊളംബോയിലെ ബിബിസി റിപ്പോര്‍ട്ടര്‍ ട്വീറ്റ് ചെയ്യുന്നുണ്ട്.

കൊളംബോയിലെ സെന്‍റ ആന്‍റണീസ് ചര്‍ച്ച് കൂടാതെ മറ്റ് രണ്ട് പള്ളികളിലും കൂടി സ്ഫോടനം നടന്നതായി കൊളംബോ പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. ഇതോടൊപ്പം ഷാഗ്രി ലാ, കിംഗ്സ് ബ്യൂറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ഫോടനങ്ങളുണ്ടായി.

publive-image

സ്ഫോടനമുണ്ടായ സെന്‍റ് അന്തോണീസ് ചര്‍ച്ചില്‍ നിന്നുള്ള ചില ഫോട്ടോകള്‍ സമൂഹ മാധ്യമമായ ട്വീറ്റിലൂടെ പ്രചരിക്കുന്നുണ്ട്. വളരെ വലിപ്പമുള്ള പള്ളിയുടെ മേല്‍ക്കൂരകളടക്കം സ്ഫോടനത്തില്‍ തകര്‍ന്നതായി ദൃശ്യങ്ങളില്‍ കാണാം.

Advertisment