Advertisment

വർണാഭമായ മലപ്പുറം സൗഹൃദവേദി വനിതാ വിംഗ്‌ "ഈദ്‌ ഫൺ 2020 സംഗമം".

New Update

ജിദ്ദ: മലപ്പുറം സൗഹൃദവേദി വനിതാ വിംഗ്‌ "ഈദ്‌ ഫൺ 2020 സംഗമം" ചിത്രരചനാ, ക്വിസ്‌ മൽസരം എന്നീ പരിപാടികൾ കൊണ്ട്‌ ശ്രദ്ധേയമായി. നൂറുന്നീസ ബാവ അദ്ധ്യക്ഷത വഹിച്ചു.

യു എം ഹുസ്സൈൻ മലപ്പുറം ആമുഖ പ്രസംഗം നടത്തി.

Advertisment

publive-image

കോവിഡ്‌ 19 എന്ന മഹാമാരി മൂലം ലോകം വേദനിക്കുമ്പോൾ മനുഷ്യ ഹൃദയങ്ങൾ തമ്മിൽ നന്മകൾ കൈമാറുന്നതിലൂടെ സാമൂഹിക ബന്ധങ്ങൾ സുശക്തമാക്കാൻ ഇതുപോലുള്ള സംഗമത്തിലൂടെ മാത്രമേ കഴിയൂകയുള്ളുവെന്ന് സലീനാ മുസാഫിർ പറഞ്ഞു. വനിതാവിംഗ്‌ " ഈദ്‌ ഫൺ 2020 വെബ്‌ സംഗമം " ഉത്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അവർ.

പി കെ വീരാൻ ബാവ പരിപാടി നിയന്ത്രിച്ചു.

ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ വിജയികൾ ക്രമത്തിൽ: കുട്ടികളുടെ ചിത്രരചന: നൈന ഫാത്തിമ, ഇഹ്സാൻ ഷബീർ, റൈഫ.  ജൂനിയർ ചിത്രരചന: മുഹമ്മദ്‌ ആദിൽ, റിഷ്നി കലയത്ത്ര, അഷ്ഫിൻ കലയത്ത്‌.  ക്വിസ്: സലീനാ മുസാഫിർ, റഫീഖ്‌ കലയത്ത്, നിസാർ ബിൻ ഹംസ.

സീനിയർ വിഭാഗത്തിൽ സഫ കക്കാട്ട്‌ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത ഫ്ലോറൽ ആർട്ടിസ്റ്റ്‌ സാമിയ ജാസിം വിധി കർത്താവ്‌ ആയിരുന്നു. റിഹാൻ വീരാൻ കവിതാലാപനവും റഫീഖ്‌ കാടേരി, നിയാസ്‌ കോയ്മ, അജ്മൽ കലയത്ത്‌, ഫിറോസ്‌ ബാബു മഞ്ഞക്കണ്ടൻ, റിൻഷ കാടേരി, മുഹമ്മദ്‌ ഫാദി, നയന ഫാത്തിമ, നൈമ ഫാത്തിമ എന്നിവർ ഗാനാലാപനവും നിർവഹിച്ചു.

അസ് വ ഫാത്തിമ കൊന്നോല, ഷസ മുജീബ്‌, റിഷ്നി കലയത്ത്‌, അഷ്ഫിൻ , റെൻസ്‌ യഹ് യ,ഷസ്ഫ എന്നിവർ നൃത്തങ്ങൾ അവതരിപ്പിച്ചു. പ്രമുഖ വ്യവസായി പി കെ കുഞ്ഞാൻ, മുസാഫർ അഹമ്മദ്‌ പാണക്കാട്‌, കമാൽ കളപ്പാടൻ, സാമിയ ജാസിം , ജുമൈല അബു, ഷക്കീല റഫീഖ്‌, എന്നിവർ ആശംസകൾ നേർന്നു. ഹഫ്സാ മുസാഫർ സ്വാഗതവും, സാബിറാ റഫീഖ്‌ നന്ദിയും പറഞ്ഞു. വിജയികൾക്കുള്ള സമ്മാനദാനം അടുത്ത പൊതുപരിപാടിയിൽ വെച്ചെന്ന് സംഘാടകർ അറിയിച്ചു‌.

Advertisment