Advertisment

കേരള കലാകേന്ദ്രം കമലാ സുരയ്യ അവാര്‍ഡുകള്‍ സമ്മാനിച്ചു

New Update

തിരുവനന്തപുരം:   വിവിധ മേഘലകളില്‍ ശ്രദ്ധേയമായ വിജയം കൈവരിച്ച വനിതകളെ ആദരിക്കുന്നതിന്‌ കേരള കലാകേന്ദ്രം ഏര്‍പ്പെടുത്തിയിട്ടുള്ള കമലാ സുരയ്യ എക്‌സലന്‍സ്‌ അവാര്‍ഡുകളും നവാഗത എഴുത്തുകാരികള്‍ക്കുള്ള കമലാ സുരയ്യ ചെറുകഥ അവാര്‍ഡുകളും തിരുവനന്തപുരത്ത്‌ നടന്ന കമലാ സുരയ്യ സ്‌മരണാഞ്‌ജലിയില്‍ വച്ച്‌ മുന്‍ നിയമസഭ സ്‌പീക്കര്‍ എന്‍. ശക്തന്‍ സമ്മാനിച്ചു.

Advertisment

publive-image

മുന്‍ ആരോഗ്യ മന്ത്രി പി.കെ. ശ്രീമതി റ്റീച്ചര്‍ എം.പി, സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ്‌ മുന്‍ ചെയര്‍പേഴ്‌സണ്‍ ഇന്ദിരാ രാമകൃഷ്‌ണപിള്ള, റാസല്‍ഖൈമ തനിമ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ അന്നമ്മ ബേബി തങ്കച്ചന്‍, സാഹിത്യകാരിയും സാമൂഹ്യ-പരിസ്ഥിതി പ്രവര്‍ത്തകയുമായ ആനന്ദി രാമചന്ദ്രന്‍ എന്നിവര്‍കമലാ സുരയ്യ എക്‌സലന്‍സ്‌ അവാര്‍ഡുകള്‍ സ്വീകരിച്ചു.

10,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന ഏഴാമത്‌ കമലാ സുരയ്യ ചെറുകഥ അവാര്‍ഡ്‌ ഡോ. ശ്രീരേഖ പണിക്കര്‍ക്കും, സ്‌പെഷ്യല്‍ ജൂറി അവാര്‍ഡുകള്‍ ഡോ. ഇ. സന്ധ്യ, സ്റ്റെഫി സോഫി, പ്രിയ സുനില്‍ എന്നിവര്‍ക്കും സമ്മാനിച്ചു.

publive-image

മുന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ പാലോട്‌ രവി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ഡോ. ജോര്‍ജ്ജ്‌ ഓണക്കൂര്‍, എല്‍.ഐ.സി യുടേയും ഐ.ആര്‍.ഡി.എ യുടേയും മുന്‍ ചെയര്‍മാന്‍ റ്റി.എസ്‌. വിജയന്‍, നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റി പ്രോ-ചാന്‍സലര്‍ എം.എസ്‌. ഫൈസല്‍ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.

കേരള കലാകേന്ദ്രം ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ സ്വാഗതവും ഗീതാഞ്‌ജലി ഹരികുമാര്‍ കൃതജ്ഞതയും പ്രകാശിപ്പിച്ചു. ബീന കിരണ്‍, എസ്‌.അഞ്‌ജന, പ്രസീദ, യു.വി.പാര്‍വ്വതി, മിഥുന, ജോവാന്‍, പ്രവീണ, ശ്രേയ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment