തൃപുരയിലെ കമ്യൂണിസ്ററ് പാർട്ടിയുടെ പതനം കേരളത്തിലേയ്ക്കുള്ള ചൂണ്ടുവിരൽ

ജയശങ്കര്‍ പിള്ള
Saturday, March 3, 2018

കമ്യൂണിസ്റ്റുകാർക്ക് വർഗ്ഗ ശതൃക്കളും, രാഷ്ട്രീയ ശതൃക്കളും ആണ് ഉള്ളത്? അവർ ഒക്കെ ആരാണ് ,.. ഒന്ന് മുതലാളിയും,മറ്റുള്ളത് കോൺഗ്രസ്സും,ബിജെപിയും. അവരെ ഏതു വിധേനയും, തച്ചിട്ടോ, കൊന്നിട്ടോ സോഷ്യലിസ്റ്റ് രാജ്യം നടപ്പിൽ വരുത്താൻ ഉള്ള തീവ്ര ശ്രമത്തിലാണ്. സോവിയറ്റ് യൂണിയൻ എന്നത് കാണണം എങ്കിൽ പതിറ്റാണ്ടുകൾക്ക് മുൻപുള്ള ചിതലരിച്ച ഭൂപടത്തിൽ നോക്കണം.

വർഗ്ഗ ശത്രു,രാഷ്ട്രീയ ശത്രുക്കൾ എന്ന് പറയുന്നത് കമ്യൂണിസ്റ്റ് കാരെ പോലെ തന്നെ ഇരുകാലികൾ ആയ പാവം മനുഷ്യർ ആണ് കേട്ടോ.. അല്ലാതെ അന്യഗ്രഹ ജീവികൾ ഒന്നും അല്ല.ഒരേ വർഗ്ഗത്തിൽ പെട്ട സഹജീവികളെ തല്ലിയും കൊന്നും,,മനുഷ്യജീവൻ എടുത്തും ,എന്ത് സോഷ്യലിസം ആണ് നടപ്പാക്കുന്നത്?

ആശയങ്ങളെ ആശയത്തെ കൊണ്ട് നേരിടാത്ത,അപരിഷ്കൃത കാട്ടാള നിയമത്തിൽ ഇവർ ആരെയാണ് സംരക്ഷിക്കാൻ പോകുന്നത്? ഈ രാഷ്ട്രീയത്തെ എങ്ങിനെ മനുഷ്യത്വപരമായ കാണുവാനും വിശ്വസിക്കുവാനും കഴിയും? ഇത്രയേറെ വിദ്യാഭ്യാസം ഉണ്ടെന്നു കൊട്ടി ഘോഷിക്കുന്ന മലയാളികൾക്ക് ,ഈ കൊല്ലും,കൊലയും ഒന്നും കൊണ്ട് ഇവരുടെ അധികാരകൊതി പൂണ്ട കാട്ടാളത്തം മനസ്സിലാകുന്നില്ലേ?

സ്വന്തം മക്കളെ സാധാരണക്കാർ ആയി വളർത്താൻ കഴിയാത്ത ഈ നേതാക്കൾ ആണോ ഇനി കേരളത്തിലെ ജനങ്ങളെ പാലും തേനും ഒഴുക്കി സംരക്ഷിക്കാൻ പോകുന്നത്? കുറെ നാൾ മാറി മാറി ഭരിച്ചിട്ടും ജനം മനസ്സിലാക്കുന്നില്ല എങ്കിൽ താവളയ്ക്കു തുല്യമേ ജീവിതം എന്ന് സ്വയം തിരിച്ചറിയുക.

മുഖ്യമന്ത്രി എന്ന് പറയുന്ന നേതാവിന് ഒരു സന്തോഷം ഉള്ള ചിരി എങ്കിലും ഉണ്ടോ മുഖത്ത്? ദാ ..എ സി കാറും,വീടും,ആപ്പീസും ഉപേക്ഷിച്ചു ആദ്യമായി അട്ടപ്പാടിയിൽ പാവപ്പെട്ടവനെ കാണാൻ പോയപ്പോഴേ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി..തൊഴിലാളി നേതാവാണ്.അട്ടപ്പാടിക്ക് വിമാനം കിട്ടിയില്ലേ..പാവം.

“സ്വന്തം ഗണത്തിൽ പെട്ട മനുഷ്യരെ എന്തിന്റെ പേരിൽ ആയാലും തല്ലിയും, അപകീർത്തിപ്പെടുത്തിയും, കൊന്നും എന്ത് സോഷ്യലിസം നടപ്പിലാക്കും എന്ന് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല . ആദ്യം മനുഷ്യത്വം മനസ്സിൽ ഉണ്ടാകണം എന്നിട്ടാകട്ടെ നാട് നന്നാക്കാൻ”

ഇന്ന് കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള മണ്ഡപങ്ങളും, ഹായ് പ്രൊഫൈൽ പാർട്ടി ആപ്പീസുകളും റഷ്യയിലെ പിതാക്കന്മാരുടെ സ്മാരകങ്ങൾക്കുണ്ടായ അവസ്ഥയിലേയ്ക്ക് കൊണ്ട് ചെന്ന് എത്തിക്കുന്ന അവസ്ഥയിലേയ്ക്ക് ആർഭാടങ്ങളിലും ,സമ്പാദ്യങ്ങളിലും ആർത്തി മൂത്ത സാധാരണക്കാരന്റെ നേതാക്കൾ തന്നെ കൊണ്ട് ചെന്ന് എത്തിച്ചിരിക്കുന്നു.

ബംഗാളും അതിനുശേഷം തൃപുര ഭരിച്ച മാണിക്ക് (മാണിക്യരാജാവ്) നടത്തിയ അഴിമതികൾ പലതും ഇന്ന് കേരളം ഘടകത്തിലെ പല നേതാക്കളും ആവർത്തിക്കുന്നു. തൃപുരയിൽ കാൽ നൂറ്റാണ്ടു ഭരിച്ച കമ്യൂണിസ്റ്റു പാർട്ടിയ്ക്കുണ്ടായ പതനം കേരളത്തിലേയ്ക്കുള്ള ചൂണ്ടു വിരൽ മാത്രമാണ്.ഇനി പാർട്ടിയുടെ ഏതെല്ലാം ഘടകങ്ങൾ കൂടി കേരളത്തിലെ ന്യൂനപക്ഷ, സാമുദായിക,ചെറു രാഷ്ട്രീയ കൂട്ട് കെട്ടുകൾ ഉണ്ടാക്കിയാലും അത് നിങ്ങൾ ഉച്ചത്തിൽ വിളിച്ചു പറയുന്ന മറ്റു വർഗ്ഗീയ പാർട്ടികൾ നടത്തുന്ന കൂട്ട് കെട്ടുകളിലും തരാം താണ പണി മാത്രമായിരിയ്ക്കും.

കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക്, ഇനി ഇലയും,ഏണിയും ,തോണിയും, സൈക്കിളും,കാറും,ആനയും ത്രാസും, പേനയും,മഷിക്കുപ്പിയും ഒക്കെ അരിവാളിൽ തൂക്കാൻ ഉള്ള ഏക അവസരം ആണ് കൈവന്നിരിക്കുന്നത്.അധികാരത്തിനു വേണ്ടി വേണമെങ്കിൽ ഇടതു കൈപ്പത്തിയോ, വലതു കൈപ്പത്തിയോ വെട്ടി എടുത്തു കൂടെ ചേർക്കാം. കാരണം കൂടുതൽ ആൾബലം ചാവിനു ആളെ കൂട്ടും.

അവസാനം വരെ പൊരുതണം നാം.കേരളം നമ്മുടെ അവസാന രാഷ്ട്രീയകളം ആണ് എന്നും,കാലഹരണപ്പെട്ട പ്രത്യയ ശാസ്ത്രത്തിന്റെ ചൂട്ടുപിടുത്തക്കാർ ആണ് കമ്യൂണിസ്റ് പാർട്ടികൾ എന്ന് ഇനി എങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.

×