പ്രായത്തെ തോൽപ്പിച്ച്, കൃഷിപ്പെരുമയിൽ കല്ലടിക്കോട്ടെ കർഷക ദമ്പതികൾ

സമദ് കല്ലടിക്കോട്
Monday, December 24, 2018

കല്ലടിക്കോട്:  കാര്‍ഷികവൃത്തിക്ക് വാർദ്ധക്യം യോജിച്ച നേരമെന്നു തെളിയിക്കുകയാണ്, കല്ലടിക്കോട് ചെറുള്ളി പറമുണ്ടയിൽ കുര്യാക്കോസും ഭാര്യ എൽസിയും. രണ്ടുപേർക്കും പ്രായം എൺപത്തിനോടടുത്തെങ്കിലും അലസതയോടെയിരിക്കാൻ ഈ വൃദ്ധ ദമ്പതികൾതയ്യാറല്ല.

ഒന്നേകാൽ ഏക്കറില്‍ തെങ്ങ്, അടക്ക, കുരുമുളക്, ജാതി, കവുങ്ങ്, വാനില തുടങ്ങി വ്യത്യസ്ത ഫലങ്ങള്‍ കൃഷി ചെയ്യുന്നു.തൈകൾ നടുന്നതും പരിപാലിക്കുന്നതുമെല്ലാം രണ്ടുപേരും ഒരുമിച്ച്. കാര്യമായ അദ്ധ്വാനത്തിനു മാത്രം കൂലിക്ക് ആളെ വിളിക്കും.മുഴുസമയം കൃഷിയിലിറങ്ങുന്ന ഇവർക്ക് , കൃഷി സാമ്പത്തിക വരുമാനത്തേക്കാൾ മാനസിക നിര്‍വൃതികൂടിയാണ്.

ഏതുപ്രായത്തിലും സ്വന്തമായി അധ്വാനിച്ച് കഴിയുന്നതാണ് നമ്മുടെ പാരമ്പര്യം. കൃഷികൊണ്ട് ഇന്നത്തെ കാലത്ത് അധികമൊന്നും മെച്ചമില്ലെന്ന ധാരണയാണ് പുതിയതലമുറയെ പിന്നോട്ടടിപ്പിക്കുന്നത്.പഠിപ്പുള്ളവർ കൃഷിയിലേക്ക് ഇറങ്ങണം. അദ്ധ്വാനത്തിന്റെ മഹത്വം പഠിപ്പിക്കുന്ന ഒന്നാണ് കൃഷി.

ഇവർ പറയുന്നു# 1970 ലായിരുന്നു കോട്ടയം ഭരണങ്ങാനത്ത് നിന്നും കല്ലടിക്കോട്ടേക്ക് കുടിയേറ്റം. 15 ഏക്കറിൽ വീടും കൃഷിയുമായി ആദ്യം കരിമലയിലായിരുന്നു താമസം. അവിടെയെല്ലാം വിറ്റ് രണ്ടുപെൺമക്കളെയും കെട്ടിച്ചയച്ചു.

മൂത്തമകൾ ആനി മുട്ടികുളങ്ങര സെന്റ് ആന്റ്‌സ് സ്‌കൂളിൽഅധ്യാപിക. ഇളയ മകൾ ലിസ പാലക്കയത്തും. പ്രായം തളർത്താത്ത മനസ്സുമായി, കാർഷിക വൃത്തിയിൽ മഹത്തായൊരു മാതൃക സൃഷ്ടിക്കുകയാണ് ഈ കർഷക ദമ്പതികൾ.

×