പച്ചമുളക് വീട്ടുവളപ്പില്‍ തന്നെ നട്ട് വിളവെടുക്കാം ..

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, October 27, 2018

ച്ചമുളക് നമുക്ക് വീട്ടുവളപ്പില്‍ തന്നെ നട്ട് വിളവെടുക്കാവുന്നതാണ്. തൈകള്‍ പറിച്ചു നട്ടാണ് മുളക് കൃഷി ചെയ്യുന്നത്. വിത്ത് പാകി ഒരു മാസം വളര്‍ച്ചയെത്തിയ തൈകള്‍ പറിച്ചു നടാം.

ആദ്യം മണ്ണ് നന്നായി കിളച്ചിളക്കി ജൈവവളം ചേര്‍ത്ത് നിലമൊരുക്കുക. ചെറിയ കുഴികള്‍ എടുത്ത് മുളക് നടണം. ഓരോ ചെടികള്‍ തമ്മില്‍ നിശ്ചിത അകലം നല്‍കണം.

കാലി വളം, മണ്ണിര കമ്പോസ്റ്റ്, ചകിരിച്ചോറ് കമ്പോസ്റ്റ്, പുളിപ്പിച്ച പിണ്ണാക്ക് സ്ലറി, എല്ലുപൊടി , കോഴിവളം, ചാരം എന്നിവയാണ് പ്രധാനമായി മുളക് ചെടിക്ക് ഉപയോഗിക്കാവുന്ന ജൈവവളങ്ങള്‍. ചെടികള്‍ക്ക് ചാണകപ്പൊടിയോ കമ്പോസ്‌റ്റോ ഇട്ടുകൊടുക്കുന്നത് വിളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കും

വേനല്‍ക്കാലത്ത് രാവിലെയും വൈകീട്ടും നന നിര്‍ബന്ധമാക്കണം. ആവശ്യമെങ്കില്‍ ചെടികള്‍ക്ക് താങ്ങ് കൊടുക്കുകയും ചെടി നട്ട് ഒന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷം കളകള്‍ നീക്കം ചെയ്ത് വളപ്രയോഗം നടത്തി മണ്ണ് കയറ്റി വയ്ക്കുകയും പുതയിടുകയും ചെയ്യേണ്ടതാണ്.

×