Advertisment

കെ.എ.യു.സ്മാർട്ട് ബയോബിൻ - ചെലവു കുറഞ്ഞ രീതിയിൽ ഓരോ വീട്ടിലെയും ജൈവ മാലിന്യത്തെ ജൈവവളമാക്കി മാറ്റാം

New Update

മാലിന്യങ്ങള്‍ എന്നു കേൾക്കുമ്പോൾ തന്നെ അറപ്പും വെറുപ്പും ഉളവാക്കുന്ന ഒരു ചിത്രമാണ് മനസ്സില്‍ തെളിയുക.മാലിന്യവിമുക്ത നാട് എന്നത് കുറെകാലമായി നാം പറഞ്ഞുകൊണ്ടിരിക്കുന്ന ഒന്നാണ്. മാലിന്യം വഴിയിലും പുഴയിലും പിന്നെവിടെയും നിക്ഷേപിക്കുന്നതാണ് നമുക്കൊരു ശീലം.

Advertisment

വിദേശങ്ങളിലേതുപോലെ മാലിന്യം സമാഹരിച്ചു കൊണ്ടുപോകുന്ന പതിവും നമ്മുടെ നാട്ടിലില്ല. സംസ്ഥാനത്തെ മുഴുവന്‍ മാലിന്യവും ശേഖരിച്ച്, അത് ഫലപ്രദമായ രീതിയില്‍ സംസ്ക്കരിക്കാനുള്ള പൂര്‍ണ്ണമായ ഒരു സംവിധാനം നിലവില്‍ ഇല്ലാത്ത സ്ഥിതിക്ക്മാലിന്യം ഒരു ചോദ്യചിഹ്നമായി തന്നെ കിടക്കുന്നു.

publive-image

മാലിന്യത്തെ പഴിച്ച്കാലം കഴിക്കാതെ ഉറവിടത്തിൽതന്നെ സംസ്ക്കരിക്കുക എന്ന ആശയത്തിന് കരുത്തുപകരുന്ന അനേക രീതികൾ ഇപ്പോൾ പ്രചാരത്തിലുണ്ട്. ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായ ഒന്നാണ്തൃശൂർ വെള്ളാനിക്കര-കേരള കാർഷിക സർവകലാശാല മൈക്രോ ബയോളജി വിഭാഗം വികസിപ്പിച്ചെടുത്ത കെ.എ.യു.സ്മാർട്ട് ബയോബിൻ.

വളരെ ചെലവു കുറഞ്ഞ രീതിയിൽ വീട്ടിലെ ജൈവ മാലിന്യത്തെ എളുപ്പത്തിൽ ജൈവ വളമാക്കി മാറ്റാം എന്നതാണ്കെ.എ.യു.സ്മാർട്ട് ബയോബിന്നിന്റെ പ്രത്യേകത.സൗകര്യപ്രദമായി കൈകാര്യം ചെയ്യാനും മാറ്റിസ്ഥാപിക്കാനും കഴിയും. ദുർഗന്ധമില്ല. ഇതിന്റെ ഉപയോഗത്തിന് തൊഴിലാളി സേവനമോ, പ്രവൃത്തിപരിചയമോ ആവശ്യമില്ല.

ചെലവു കുറഞ്ഞ രീതിയിൽ പരിമിതമായ സ്ഥലത്ത് ജൈവമാലിന്യത്തെ വളമാക്കി മാറ്റാം.എയറോബിക് രീതി ആയതുകൊണ്ട് ഹരിതഗൃഹ വാതകമായ മീതൈൻ ഒട്ടും ഉത്പാദിപ്പിക്കപ്പെടുന്നില്ല. അതുകൊണ്ട് ഇതൊരു അന്തരീക്ഷ മലിനീകരണം ഉണ്ടാക്കാത്ത പ്രകൃതി സൗഹൃദ രീതിയാണ്.

ഓരോ വീട്ടിലെയും മാലിന്യം ഒരു വിപത്തായി മാറാതെ അവയെ അടുക്കളകൃഷിക്ക് സഹായകമായ വിധത്തിലൊരു വിഭവമാക്കി മാറ്റിയെടുക്കാൻ ബയോബിൻ കൊണ്ടു കഴിയും. ജൈവവും അജൈവമായതുമായ ഖര, ദ്രാവക മാലിന്യങ്ങളുടെ സംസ്‌കരണം കൃത്യമായ സംവിധാനങ്ങളിലൂടെ നടപ്പാക്കിയില്ലെങ്കില്‍ അവ ഏറ്റവും ഭീഷണമായ സാമൂഹിക വിപത്തായി മാറുമെന്നകാര്യത്തില്‍ സംശയമില്ല.

Advertisment