Advertisment

തച്ചമ്പാറയിൽ കൃഷി ആധുനികമായി. വളം ഇനി ഗുളിക രൂപത്തിൽ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

തച്ചമ്പാറ:  കേന്ദ്ര സർക്കാർ സ്ഥാപനമായ കോഴിക്കോട് ഭാരതീയ സുഗന്ധ വിള ഗവേഷണ കേന്ദ്രം ചെടികളുടെ വളർച്ചക്കും രോഗ പ്രതിരോധത്തിനും വേണ്ടി തയ്യാറാക്കിയ വിവിധ തരത്തിലുള്ള ബയോക്യാപ്സ്യൂൾ ടെക്നോളജിയുടെ പ്രദർശനവും പരീക്ഷണവും തച്ചമ്പാറയിലെ കർഷകരുടെ കൃഷിയിടങ്ങളിൽ തുടങ്ങി.

Advertisment

publive-image

ചെടികൾക്കാവശ്യമായ വളങ്ങളടങ്ങിയ ബയോക്യാപ്സ്യൂൾ കൂടുതൽ വിളവ് നൽകാൻ സഹായിക്കും. ചെടികൾക്ക് വളരെ പ്രധാനമായ അസെറ്റോബാക്ടർ(നൈട്രജൻ), ഫോസ്‌ഫേറ്റ് സോല്യൂബിലിസിങ് ബാക്ടീരിയ(ഫോസ്ഫറസ് ), പൊട്ടാസിയം മൊബിലിസിങ് ബാക്ടീരിയ(പൊട്ടാസിയം ) എന്നിവ അടങ്ങിയ എൻ. പി.കെ ബയോ കാപ്സ്യൂൾ വിളകൾക്ക് വേണ്ട ന്യൂട്രിയന്റ്സ് കൊടുക്കാനും നല്ല വിളവ് ലഭിക്കാനും സഹായിക്കുന്നു.

വേരിലെ കുമിൾ രോഗങ്ങളെ തടയാൻ ടൈക്കോഡെർമ ക്യാപ്സൂളും, ചെടികളുടെ വളർച്ച ത്വരിതപെടുത്താൻ പി.ജി.പി.ആർ ക്യാപ്സൂളും വേരിനെ ശക്തി പെടുത്താനും രോഗ പ്രതിരോധം വളർത്താനും പൂപ്പൽ പോലെ ഇലകളിൽ ഉള്ള പരാന്നഭോജികളിൽ നിന്നും സംരക്ഷിക്കാനും സ്യൂഡോമോണക്സ് ക്യാപ്സൂളും സഹായിക്കുന്നു.

എല്ലാ തരം വിളകൾക്കും ഉത്തമവും പ്രകൃതിദത്തമായ സാങ്കേതിക വിദ്യയും എളുപ്പത്തിലുള്ള പ്രയോഗവും കൊണ്ട്പോകാൻ ഉള്ള സൗകര്യവും 40% ചെലവ് ലാഭിക്കാമെന്നതും അധിക വിളവും ബയോക്യാപ്സൂൾ കർഷക പ്രിയമാക്കുന്നു. ക്യാപ്സ്യൂൾ വെള്ളത്തിൽ കലക്കിയാണ് ഉപയോഗിക്കുക. കാപ്സ്യൂൾ വിതരണത്തിനും പരിശീലനത്തിനും തച്ചമ്പാറ കൃഷി ഓഫീസർ എസ് ശാന്തിനി നേതൃത്വം നല്കി.

Advertisment