Advertisment

തലയില്‍ തട്ടമിട്ടു (ഹിജാബ്) വാര്‍ത്ത വായിക്കുന്ന അമേരിക്കയിലെ ആദ്യത്തെ മുസ്ലീം വനിത

New Update

ചിലര്‍ വരുമ്പോള്‍ കാലം താനേ വഴിമാറികൊടുക്കാറുണ്ട്. മാറ്റങ്ങള്‍ അനിവാര്യമാണ് എന്ന അടിസ്ഥാനതത്വം അതിന്‍റെ കാതലായ വശമാണ്.

Advertisment

താഹിറ റഹുമാന്‍ എന്ന 27 കാരി അമേരിക്കയില്‍ ഇതുവരെയുള്ള എല്ലാ സങ്കല്‍പ്പങ്ങളും മാറ്റി മറിച്ചുകൊണ്ട് തലയില്‍ ഹിജാബ് ധരിച്ച് ന്യൂസ് ഷോ ഹോസ്റ്റ് ചെയ്യുന്നു എന്നത് വിശ്വസിക്കാന്‍ ചിലര്‍ക്കെങ്കിലും പ്രയാസമാകും. കാരണം...

publive-image

അമേരിക്കയിലും യൂറോപ്പിലും ഇസ്ലാം മതവിശ്വാസികളോടുള്ള വിദ്വേഷം വളരെ പ്രകടമാണ്. നിയമങ്ങള്‍ വരെ ആ രീതിയില്‍ അവിടെ പലതവണ മാറ്റിയെഴുതപ്പെട്ടു.

താഹിറ സ്കൂള്‍ തലം തൊട്ടു തലയില്‍ തട്ടമിടുന്ന പതിവുണ്ടായിരുന്നു. അമ്മ പലപ്പോഴും വിലക്കി യിരുന്നെങ്കിലും അവള്‍ സ്വന്തം താല്‍പ്പര്യപ്രകാരം മുന്നോട്ടു പോകുകയായിരുന്നു. സഹപാഠികള്‍ ചിലരൊക്കെ അവളെ കളിയാക്കിയിരുന്നു. മറ്റു ചിലര്‍ക്കാകട്ടെ ഒരു തരം വിദ്വേഷവും.

പലരും പലപ്പോഴായി അത് പരസ്യമായിത്തന്നെ പ്രകടമാക്കുകയും ചെയ്തു. . ആദ്യമൊക്കെ വിഷമം തോന്നിയെങ്കിലും പിന്നീടവയൊക്കെ അവഗണിക്കാനുള്ള കരുത്ത് ആവള്‍ ആര്‍ജ്ജിച്ചെടുക്കുകയായിരുന്നു.

publive-image

ഷിക്കാഗോയിലെ ലയോള യൂണിവേഴ്സിറ്റിയില്‍ നിന്ന് ജേര്‍ണലിസം പഠിച്ചിറങ്ങിയ താഹിറയെ ഈ പ്രൊഫഷന്‍ ഉപേക്ഷിക്കാന്‍ പലരും നിര്‍ബന്ധിച്ചെങ്കിലും അവര്‍ അത് ചെവിക്കൊണ്ടില്ല. ഉറച്ച ദൃഡനിശ്ചയത്തോടെ തന്നെ മുന്നോട്ടു നീങ്ങി. ആ മനക്കരുത്തിനു മുന്നില്‍ അവളുടെ ലക്‌ഷ്യം ഒടുവില്‍ ശിരസ്സ് നമിച്ചു. ആ ആത്മവിശ്വാസമാണ് ഇന്ന് അമേരിക്കന്‍ ടെലിവിഷനില്‍ തരംഗമായി മാറിയിരിക്കുന്നത്.

" അമേരിക്ക ഒരിക്കലും നിന്‍റെ ഹിജാബ് അംഗീകരിക്കാന്‍ പോകുന്നില്ല, പ്രത്യേകിച്ചും ടെലിവിഷന്‍ മേഖലയില്‍ " ആളുകളുടെ ഈ ചോദ്യത്തിനുള്ള മറുചോദ്യവുമായാണ് താഹിറ പലപ്പോഴും സ്ക്രീനി ല്‍ പ്രത്യക്ഷപ്പെടുന്നത്.

" ഈ ചോദ്യമുന്നയിച്ചവരോട് ഞാന്‍ ചോദിക്കുന്നു..അമേരിക്ക എന്‍റെ ഹിജാബ് എങ്ങനെ അംഗീകരിച്ചു..?"

Advertisment