പണ്ടുള്ളവര്‍ ആഹാരം പാകം ചെയ്തശേഷം കുറച്ചെടുത്ത് അടുപ്പില്‍ തൂവിയിരുന്നത് എന്തിനായിരുന്നു ?

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, November 14, 2018

ണ്ടുകാലങ്ങളില്‍ വീട്ടിൽ ആഹാരം പാകം ചെയ്തശേഷം ആദ്യം കുറച്ചെടുത്ത് അടുപ്പിലും പുറത്തേക്കും തൂകുന്ന പതിവുണ്ടായിരുന്നു. ആഹാരത്തിന് കൊതികിട്ടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ യഥാർഥത്തിൽ അഗ്നിദേവനും ഭൂമിദേവിക്കും ആദരവോടെയുള്ള സമർപ്പണമായിരുന്നു ഈ ആചാരമെന്നാണ് വിശ്വാസം.

അന്നം തരുന്ന ഭൂമിദേവിയെയും അഗ്നിദേവനെയുമൊക്കെ ആരാധിച്ച് അവർക്കു സമർപ്പിച്ചതിനു ശേഷം മാത്രം നാം ഭക്ഷിക്കുക എന്നതായിരുന്നു ഇത്തരം ആചാരങ്ങള്‍ കൊണ്ട് ഉദ്ദേശിച്ചിരുന്നത്

എന്നാല്‍ ഇപ്പോഴതൊന്നും ആരും ശ്രദ്ധിക്കാറില്ല. നേരത്തെ ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും എല്ലാവരും പ്രാര്‍ഥിക്കുമായിരുന്നു. അന്നം തന്ന ദൈവങ്ങളോട് നന്ദി പറയുമായിരുന്നു. എന്നാല്‍ ഇന്നിപ്പോള്‍ അതൊന്നും നിലനില്‍ക്കുന്നില്ല.

പണ്ടുള്ളവര്‍ ഭക്ഷണം അമിതമായി വാരി വലിച്ചു കഴിക്കാതെ പ്രാതല്‍ രാജാവിനെ പോലെയും ഊണ് രാജകുമാരനെ പോലെയും അത്താഴം ദരിദ്രനെ പോലെയും കഴിക്കണമെന്നതായിരുന്നു രീതി.

×